fbwpx
ദാദാസാഹിബ് ഫാല്‍ക്കെ ആവാന്‍ ജൂനിയര്‍ എന്‍ടിആര്‍? ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 15 May, 2025 10:33 AM

1870ലാണ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജനനം. 1913ല്‍ അദ്ദേഹം ഇന്ത്യയിലെ മുഴുനീള ഫീച്ചല്‍ ഫിലിം ആയ 'രാജാ ഹരിശ്ചന്ദ്ര' സംവിധാനം ചെയ്തു

TELUGU MOVIE



ജൂനിയര്‍ എന്‍ടിആര്‍ നിലവില്‍ വാര്‍ 2, പ്രശാന്ത് നീല്‍ ചിത്രം, ദേവര 2 എന്നീ പ്രൊജക്ടുകളുടെ തിരക്കുകളിലാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. നിലവില്‍ ഉള്ള പ്രൊജക്ടുകള്‍ക്ക് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കാന്‍ പോകുന്നത് ഒരു ബയോപിക്കിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവചരിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ട് അനുസരിച്ച് താരം ഇതിഹാസ സംവിധായകന്‍ ദാദാസാഹിബ് ഫാല്‍ക്കെയായി അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എസ്.എസ്. രാജമൗലി, അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തികേയ, മാക്‌സ് സ്റ്റുഡിയോസിലെ വരുണ്‍ ഗുപ്ത എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നിലവില്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. തിരക്കഥ കേട്ട ഉടന്‍ തന്നെ ജൂനിയര്‍ എന്‍ടിആര്‍ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ALSO READ : അഞ്ച് മിനിറ്റ് എഴുന്നേറ്റ് നിന്നുള്ള കയ്യടി; കാനില്‍ തിളങ്ങി 'മിഷന്‍ ഇംപോസിബിള്‍', വികാരഭരിതനായി ടോം ക്രൂസ്




അതേസമയം ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പൊതുവിലെ അഭിപ്രായം. കാരണം അദ്ദേഹത്തിന്റെ കഥ നാടകീയതയും വികാരങ്ങളും നിറഞ്ഞതായിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ സാധാരണ തന്റെ കഥാപാത്രങ്ങളിലൂടെ ചെയ്തു വരുന്ന മാസ് അപ്പീലില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ കഥാപാത്രം. ഒരു കൊമേഷ്യല്‍ താരമായ അദ്ദേഹത്തിന് തീര്‍ച്ചയായും ഗൗരവമേറിയതും ചരിത്രപരവുമായ ഈ ബയോപിക് ചെയ്യുക എന്നത് വെല്ലുവിളിയായിരിക്കും.

1870ലാണ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജനനം. 1913ല്‍ അദ്ദേഹം ഇന്ത്യയിലെ മുഴുനീള ഫീച്ചല്‍ ഫിലിം ആയ 'രാജാ ഹരിശ്ചന്ദ്ര' സംവിധാനം ചെയ്തു. 95 സിനിമകളാണ് അദ്ദേഹം തന്റെ ജീവിതത്തില്‍ നിര്‍മിച്ചിരിക്കുന്നത്. 1910ല്‍ 'ലൈഫ് ഓഫ് ക്രൈസ്റ്റ്' എന്ന ചിത്രം കണ്ടതിന് ശേഷമാണ് അദ്ദേഹം സംവിധായകനാകുന്നത്. ഇന്ത്യന്‍ സിനിമയെ എന്നന്നേക്കുമായി മാറ്റി മറച്ച തീരുമാനമായിരുന്നു അത്.

ആദ്യ സിനിമ നിര്‍മിക്കുന്നതിനായി ഫാല്‍ക്കെ തന്റെ സ്വത്തുക്കള്‍ എല്ലാം വില്‍ക്കുകയായിരുന്നു. സിനിമയ്ക്ക് അദ്ദേഹം നല്‍കിയ വലിയ സംഭാവനകള്‍ക്കിടയിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ വലിയ ദാരിദ്ര്യത്തിലായിരുന്നു കടന്ന് പോയിരുന്നത്.

KERALA
"ഗുണ്ടകളെ അണിനിരത്തി പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി"; മലപ്പട്ടം സംഘർഷം ആസൂത്രണം ചെയ്തത് യൂത്ത് കോണ്‍ഗ്രസെന്ന് CPIM
Also Read
user
Share This

Popular

KERALA
KERALA
ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി; ജനീഷ് കുമാറിനെതിരെ പരാതിയുമായി കോന്നി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ