പരമ്പരയ്ക്ക് വന്നത് സ്റ്റാറായി, ഒടുവിൽ 'പഴയ സഞ്ജു'വായി, വീണ്ടും വൈറലായി 'Justice for Sanju Samson' ഹാഷ്ടാഗ്

ആദ്യത്തെ നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ജോസ് ബട്‌ലറുടെ നായകത്വത്തിൽ കളിക്കാനെത്തിയ ഇംഗ്ലണ്ട് താരത്തിനെ മൂക്കുകയറിട്ട് നിയന്ത്രിക്കുന്നതാണ് കാണാനാകുന്നത്
പരമ്പരയ്ക്ക് വന്നത് സ്റ്റാറായി, ഒടുവിൽ 'പഴയ സഞ്ജു'വായി, വീണ്ടും വൈറലായി 'Justice for Sanju Samson' ഹാഷ്ടാഗ്
Published on


ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് സഞ്ജു സാംസൺ എത്തിയത് സ്റ്റാറായാണ്. എന്നാൽ ആദ്യത്തെ നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ജോസ് ബട്‌ലറുടെ നായകത്വത്തിൽ കളിക്കാനെത്തിയ ഇംഗ്ലണ്ട് താരത്തിനെ മൂക്കുകയറിട്ട് നിയന്ത്രിക്കുന്നതാണ് കാണാനാകുന്നത്.

ആദ്യ മത്സരത്തിൽ 26 റൺസ് നേടിയെങ്കിലും അടുത്ത മൂന്ന് മത്സരങ്ങളിലും 5, 3, 1 എന്നിങ്ങനെയാണ് താരത്തിൻ്റെ പ്രകടനം. സ്ട്രൈക്ക് റേറ്റ് ആകട്ടെ 30നോട് അടുത്ത് മാത്രമാണ്.

കഴിഞ്ഞ പരമ്പരയിൽ ഇത് 160ന് അടുത്തായിരുന്നു. ഐസിസിയുടെ ടി20 റാങ്കിങ്ങിലും സഞ്ജുവിന് തിരിച്ചടിയേറ്റിരുന്നു.

പരമ്പരയിലെ നാല് മത്സരങ്ങളിലും ഷോർട്ട് ബോളിൽ അനായാസ ക്യാച്ച് സമ്മാനിച്ചാണ് മലയാളി താരം പുറത്തായത്. സഞ്ജുവിന് ഇത് എന്തു പറ്റിയെന്നാണ് ആരാധകരെല്ലാം ഒരേ സ്വരത്തിൽ ചോദിക്കുന്നത്.

അനാവശ്യമായ സമ്മർദ്ദത്തിന് അടിപ്പെട്ട് വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജുവിനെ കണ്ട് ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. എന്തു കൊണ്ടാണ് പരമാവധി രണ്ടോ മൂന്നോ ഓവറുകൾ പിടിച്ചുനിൽക്കാൻ സഞ്ജു ശ്രമിക്കാത്തതെന്നാണ് വിമർശകരുടെ പ്രധാന സംശയം.

സഞ്ജു ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐക്ക് അവസരം ഒരുക്കി കൊടുക്കുകയാണെന്നും മികച്ചൊരു സീരീസിന് ശേഷം സഞ്ജു ഇപ്പോൾ 'പഴയ സഞ്ജുവായി' തിരിച്ചെത്തി എന്നാണ് മറ്റൊരാളുടെ വിമർശനം. മലയാളി താരത്തെ പരിഹസിക്കാനായി "Justice for Sanju Samson" എന്ന ഹാഷ്ടാഗും ചിലർ വീണ്ടും എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രയോഗിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com