ലേഖനം സർക്കാരിന് കൂരിരുട്ടിൽ ലഭിച്ച ടോർച്ച് വെളിച്ചം; തരൂർ തിരുത്തണം, അഭിപ്രായപ്രകടനം സംഘടനയുടെ ലക്ഷ്മണരേഖയ്ക്ക് ഇപ്പുറമെന്ന് കെ. മുരളീധരൻ

തരൂർ നാലു തെരഞ്ഞെടുപ്പിൽ ജയിച്ചു.അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്ത പ്രവർത്തകർക്ക് പഞ്ചായത്ത് അംഗമാകാനുള്ള അവസരം എങ്കിലും തല്ലിക്കെടുത്തരുതെന്നും, തരൂർ തിരുത്തണമെന്നും മുരളീധരൻ പറഞ്ഞു.
ലേഖനം സർക്കാരിന് കൂരിരുട്ടിൽ ലഭിച്ച ടോർച്ച് വെളിച്ചം; തരൂർ തിരുത്തണം, അഭിപ്രായപ്രകടനം സംഘടനയുടെ ലക്ഷ്മണരേഖയ്ക്ക് ഇപ്പുറമെന്ന് കെ. മുരളീധരൻ
Published on



ലേഖന വിവാദത്തിൽ ഡോ. ശശി തരൂർ എംപി തിരുത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്റ്റാർട്ട് അപ്പിലും ഈസ് ഓഫ് ഡൂയിംഗിലും കേരളം പിന്നിലാണെന്നാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമിതി കണ്ടെത്തിയത്.ആദ്യം ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി തിരുത്തട്ടെയെന്നും മുരളീധരൻ പറഞ്ഞു. സർക്കാരിന് കൂരിരുട്ടിൽ ലഭിച്ച ടോർച്ച് വെളിച്ചമായി ലേഖനം. തരൂർ മഹാനും ബുദ്ധിജീവിയുമെങ്കിൽ പന്ന്യനെ സ്ഥാനാർത്ഥിയാക്കിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു.



ഇപ്പോൾ നടക്കുന്നത് പി ആർ വർക്കാണ്. ഒരു കേന്ദ്ര നേതാവ്, തകർന്ന സർക്കാരിനെ കുറിച്ച് പറയുന്നത് അതുപോലെ അല്ലെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിൻ്റെ അഭിപ്രായപ്രകടനം സംഘടനയുടെ ലക്ഷ്മണരേഖയ്ക്ക് ഇപ്പുറമാണ്. തരൂരിന്റെ ലേഖനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നും മുരളീധരൻ പറഞ്ഞു. നിലവിലെ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനാണ് ആണ് മേൽക്കൈ കിട്ടുന്നത്. തരൂർ നാലു തെരഞ്ഞെടുപ്പിൽ ജയിച്ചു.അദ്ദേഹത്തിന് വേണ്ടി വർക്ക് ചെയ്ത പ്രവർത്തകർക്ക് പഞ്ചായത്ത് അംഗമാകാനുള്ള അവസരം എങ്കിലും തല്ലിക്കെടുത്തരുതെന്നും, തരൂർ തിരുത്തണമെന്നും മുരളീധരൻ പറഞ്ഞു.

പ്രവർത്തകരുടെ വികാരം മനസ്സിലാക്കിയെങ്കിൽ തരൂർ ലേഖനം എഴുതില്ലായിരുന്നു. അധികാരത്തിനു പിറകേ പോകുന്ന ആളാണ് തരൂർ എന്നു കരുതുന്നില്ല.ലോക്‌സഭയിൽ ആറു മാസമേ ആകുന്നുള്ളൂ.അസംബ്ലി രംഗത്തേക്ക് വരാൻ വേണ്ടിയാണെിതെന്ന് കരുതുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. ആരെ പ്രവർത്തകസമിതിയിൽ വയ്ക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. ലേഖനം സംബന്ധിച്ച് തരൂരിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എലൈറ്റ് ക്ലാസിൻ്റെ പിന്തുണ ഇത്തവണ തരൂരിന് ലഭിച്ചില്ല. പാവപ്പെട്ടവരുടെ വോട്ടു കൊണ്ടാണ് ജയിച്ചത്. അത് മറക്കരുത്.എലൈറ്റ് വോട്ട് ഇത്തവണ ലഭിച്ചത് രാജീവ്‌ ചന്ദ്രശേഖറിന് മത്സ്യ തൊഴിലാകളുടെയും പട്ടിക ജാതിക്കാരുടെയും വോട്ട് ആണ് തരൂരിന് കിട്ടിയത്. വീക്ഷണം മുഖപ്രസംഗം തരൂരിനെ തള്ളുന്നതല്ല, തിരുത്തുന്നതാണെന്നും മുരളീധരൻ പറഞ്ഞു. എ. കെ. ആൻ്റണി കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ കേരളത്തിന് പദ്ധതികൾ അനുവദിച്ചു.ആൻ്റണിയെയും തരൂരിനെയും താരതമ്യം ചെയ്യേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.



കേരളം വ്യാവസായിക മേഖലയിൽ വളരുന്നുവെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ പ്രശംസയെ തള്ളി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. 'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടില്‍ ഇന്നലത്തെ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകള്‍ക്ക് കാരണമായത്. സ്റ്റാർട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂർ ലേഖനത്തിൽ എടുത്തു പറഞ്ഞത്.

തരൂരിൻ്റെ വിവാദ നിലപാടുകളിൽ   കോൺഗ്രസ്  ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. ഇടതുസർക്കാരിനെ പുകഴ്ത്തി ലേഖനമെഴുതിയ ശശി തരൂരിനെതിരെ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പുകൾ അടുത്തുനിൽക്കെ ഹൈക്കമാൻഡ് നടപടികളിലേക്ക് കടക്കില്ല.തരൂരിൻ്റേത് വ്യക്തിപരമായ അഭിപ്രായമെന്നും പാർട്ടി നിലപാടല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. പ്രവർത്തക സമിതി അംഗമെന്ന നിലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.


സംസ്ഥാന സർക്കാർ ഭരണതലത്തിൽ പരിപൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവും സംഘവും കിട്ടുന്ന അവസരത്തിലെല്ലാം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന വ്യവസായ വകുപ്പിനെ വാനോളം പുകഴ്ത്തി കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ പരമോന്നത സമിതിയിലെ ഏക അംഗം കൂടിയായ ഡോ.ശശി തരൂരിൻ്റെ സുദീർഘ ലേഖനം. തരൂരിൻ്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് തരൂർ ഇത് പറയുന്നതെന്ന് പാർട്ടി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. , ചെന്നിത്തലയും കോൺഗ്രസ് വക്താവ് പവൻ ഖേരയുമുൾപ്പെടെ തരൂരിനെതിരെ പ്രതികരണങ്ങളുമായി എത്തിയിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com