കെ. സുധാകരൻ്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡിജിപിക്കും എക്‌സ് അധികൃതര്‍ക്കും പരാതി

കെ. സുധാകരൻ്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡിജിപിക്കും എക്‌സ് അധികൃതര്‍ക്കും പരാതി

ഹാക്ക് ചെയ്യപ്പെട്ട പേജിൻ്റെ പാസ്‌വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ ഈ പേജിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല
Published on

കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട പേജിൻ്റെ പാസ്‌വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ ഈ പേജിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എക്സ് എന്ന സമൂഹമാധ്യമത്തിലെ തൻ്റെ പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

പഴയ പേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്‌സിന്റെ അധികൃതര്‍ക്കും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്. കെ.സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ ഹാക്കർമാർക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജിൽ കെ.സുധാകരന്‍ എന്ന പേരിൻ്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com