മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ സഭകൾ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ കത്തോലിക ബിഷപ്പുമാരുമായുള്ള അടുപ്പമാണ് അൻ്റോ ആൻറണിയെ പരിഗണിക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പുതിയ കെപിസിസി പ്രസിഡൻ്റിനെ ഇന്ന് കോൺഗ്രസ് ഹൈക്കമാൻ്റ് പ്രഖ്യാപിച്ചേക്കും.പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ കെ. സുധാകരൻ സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെയാണ് കെ സുധാകരന്‍ ഡല്‍ഹിയിലെത്തിയത്.
തദ്ദേശതെരഞ്ഞെടുപ്പ്, നിയമ സഭ തെരഞ്ഞെടുപ്പ് തുടങ്ങി പ്രധാന സംഭവങ്ങൾ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കേരളത്തിൽ കോൺഗ്രസിന് പുതിയ അധ്യക്ഷൻ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആൻ്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎല്‍എ എന്നിവരുടെ പേരാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ അദ്ധ്യക്ഷനാവാന്‍ പരിഗണിക്കുന്നത്.
Also Read; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുക ശ്വസിച്ച് മരണം? അടിയന്തര മെഡിക്കൽ യോഗം രാവിലെ
കഴിഞ്ഞ മാസം അഹമ്മദാബാദിൽ നടന്ന കോൺഗ്രസ് വിശാല സമിതി പ്രവർത്തക യോഗത്തിൽ തന്നെ ഇതു സംബന്ധിച്ച് ധാരണയായിരുന്നു. 11 ഡിസിസി അധ്യക്ഷൻമാരെയും മാറ്റുമെന്നും തീരുമാനമെടുത്തിരുന്നു. മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ സഭകൾ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ കത്തോലിക ബിഷപ്പുമാരുമായുള്ള അടുപ്പമാണ് അൻ്റോ ആൻറണിയെ പരിഗണിക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാൻ്റ് ലക്ഷ്യമിടുന്നത്.പുതുനേതൃനിരയെ രംഗത്തിറക്കി വരുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനാകും ശ്രമം. കാര്യമായ മാറ്റങ്ങൾ യുഡിഎഫിലും വരുത്തമെന്നാണ് സൂചന.