മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത് പി ആർ ഏജൻസിയല്ല, മുഖ്യമന്ത്രി മനഃപൂർവം പറഞ്ഞത്: കെ. സുധാകരൻ

മുഖ്യമന്ത്രിയെ തൊടാൻ അന്വേഷണ ഏജൻസികൾക്ക് പേടിയാണെന്നും സുധാകരൻ പറഞ്ഞു
മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത്  പി ആർ ഏജൻസിയല്ല, മുഖ്യമന്ത്രി മനഃപൂർവം പറഞ്ഞത്: കെ. സുധാകരൻ
Published on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ തൊടാൻ അന്വേഷണ ഏജൻസികൾക്ക് പേടിയാണെന്നും സുധാകരൻ പറഞ്ഞു.

ALSO READ: പിണറായിയുടെ തലക്ക് വെളിവില്ല എന്ന് ഉറപ്പാണ്; രാജി വെച്ചു പോകേണ്ട സമയം കഴിഞ്ഞു: കെ.സുധാകരൻ

മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത് പിആർ ഏജൻസിയല്ല. അത് മുഖ്യമന്ത്രി മനപ്പൂർവം പറഞ്ഞതാണ്. ബിജെപി ആർഎസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.

പി. ശശിക്കെതിരെ അൻവർ പറഞ്ഞത് ശരിയാണ്. കണ്ണൂരിലെ രണ്ട് വീടുകളിൽ കയറി സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചയാളാണ് പി. ശശി. അതേ ശശിക്കെതിരെയാണ് സമാനമായ ആരോപണം അൻവർ ഉയർത്തിയിരിക്കുന്നത്. ആ ആരോപണങ്ങൾ പൂർണമായും ശരിയാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com