
മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. "ജി. സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരം. എന്നാൽ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പുറത്താക്കിയാൽ അവരെ സ്വീകരിക്കാൻ കെൽപ്പുള്ള മുന്നണിയാണ് ബിജെപി," എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
"കുടുംബാധിപത്യ ഭരണമാണ് പിണറായിയുടേത്. അത് തിരുത്താൻ സിപിഎമ്മിന് കഴിയുമോ. തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ തിരുത്താതെ, തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനങ്ങളെ കടന്നാക്രമിക്കാൻ ആണ് പാർട്ടി ശ്രമിക്കുന്നത്," സുരേന്ദ്രൻ കൂട്ടിച്ചേർത്തു.