സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം, പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന സൂചനയുമായി കെ.ടി.ജലീൽ

‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിലാണ് രാഷ്ട്രീയം വിടുന്നത് സംബന്ധിച്ച സൂചനകലുള്ളത്
സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം, പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന സൂചനയുമായി കെ.ടി.ജലീൽ
Published on



സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന സൂചനയുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി.ജലീൽ. ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിലാണ് രാഷ്ട്രീയം വിടുന്നത് സംബന്ധിച്ച സൂചനകലുള്ളത്. നാളെ വളാഞ്ചേരിയിലാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.

ALSO READ: മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം, പിആര്‍ ഏജന്‍സി ചെയ്തുവെന്നത് ഗൗരവം കൂട്ടും: പി.കെ. കുഞ്ഞാലിക്കുട്ടി

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി. ജലീൽ പറയുന്നു. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം, 60 കഴിഞ്ഞാൽ ദേഷ്യം കൂടും. ഇനി ന്യൂജൻ രംഗത്ത് വരട്ടെ. നവാഗതർക്ക് കസേര ഒഴിഞ്ഞുകൊടുക്കാൻ ഒരു മടിയുമില്ല. നിയമനിർമാണ സഭകളിൽ കിടന്നു മരിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്നും പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ജലീൽ പറയുന്നു.

പി.വി. അൻവർ ഉയർത്തിവിട്ട ആരോപണങ്ങളിൽ സിപിഎം പ്രതിരോധത്തിലാകുമ്പോൾ പുസ്തക പ്രകാശന ചടങ്ങിൽ ജലീൽ എന്ത് പറയുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രകാശന ചടങ്ങിന് ശേഷം ചില കാര്യങ്ങൾ തുറന്ന് പറയുമെന്ന് ജലീൽ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനം കൂടി വന്നതോടെ ജലീലിൻ്റെ തുറന്ന് പറച്ചിൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമോ എന്നാണ് സിപിഎമ്മിന്റെ ആശങ്ക. ആർഎസ്എസ് ബന്ധമുൾപ്പെടെ പൊലീസിനെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളോട് യോജിക്കുന്നതായി ജലീൽ നേരത്തേ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com