ക‍ർണാടക മുൻ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അന്തരിച്ചു

ബെംഗളൂരുവിലെ സദാശിവനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം
ക‍ർണാടക മുൻ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അന്തരിച്ചു
Published on

ക‍ർണാടക മുൻ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അന്തരിച്ചു. വാ‍ർധക്യസഹജമായ അസുഖങ്ങളെ തുട‍ർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. 92 വയസായിരുന്നു. ബെംഗളൂരുവിലെ സദാശിവനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വിദേശകാര്യ മന്ത്രി, ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ഏപ്രില്‍ 29ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

1999 ഒക്‌ടോബർ 11 മുതൽ 2004 മെയ് 28 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ച വ്യക്തിയാണ് സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം. കൃഷ്‌ണ. 2009 മുതൽ 2012 വരെ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് രാജി വെച്ച് മഹാരാഷ്‌ട്ര ഗവർണറായി.

2017 ജനുവരി 29നാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേർന്നത്. 2023ൽ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതേ വർഷം തന്നെ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com