തിരുവോണ ദിനത്തിൽ ആദ്യ മത്സരം; പഞ്ചാബിനെ നേരിടാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും

വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെ എഫ്‌സിയെ നേരിടും
തിരുവോണ ദിനത്തിൽ ആദ്യ മത്സരം;  പഞ്ചാബിനെ നേരിടാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും
Published on

ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇൻ്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ  ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ്  എഫ്‌സിയെ നേരിടും. മത്സരത്തിനായി സ്വീഡിഷ് പരിശീലകന്‍ മൈക്കിൾ സ്റ്റാറെയുടെ നേതൃത്വത്തില്‍ ടീം പൂര്‍ണസജ്ജമായി കഴിഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സിലുള്ള 28 അംഗ ടീമില്‍ ഏഴ് പേർ മലയാളികളാണ്.

രാഹുല്‍ കെ.പി, സച്ചിന്‍ സുരേഷ്, മുഹമ്മദ് സഹീഫ്, വിബിന്‍ മോഹനന്‍, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് അയ്മൻ, ശ്രീക്കുട്ടന്‍ എം.എസ്. എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. അഡ്രിയാന്‍ ലൂണയാണ് തുടര്‍ച്ചയായ രണ്ടാം സീസണിലും ടീമിനെ നയിക്കുന്നത്. പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

ALSO READ: മലബാർ ഡർബിയിൽ മലപ്പുറം എഫ്.സിയെ നിലംപരിശാക്കി കാലിക്കറ്റിൻ്റെ പുലിക്കുട്ടികൾ


സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ എന്നിവരാണ് ഗോൾ കീപ്പർമാർ. ഹോർമിപം റൂയ, സന്ദീപ് സിങ്, പ്രബീർ ദാസ്, മുഹമ്മദ് സഹീഫ്, ഐബൻബ ഡോഹ്ലിങ്, നവോച്ച സിങ് ഹാം, മിലോസ് ഡ്രിൻസിച്ച്, അലെക്സാൻഡ്രെ കൊയെഫ്, പ്രീതം കോട്ടാൽ എന്നിവർ പ്രതിരോധ നിരയിലും, വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ, ഫ്രെഡി ലല്ലാവ്, യൊ ഹെൻബ മെയ്തി, അഡ്രിയാൻ ലൂണ, റെയ് ലാൽതൻമാവിയ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, മുഹമ്മദ് അയ്മൻ എന്നിവർ മിഡ് ഫീൽഡർമാരായും, ക്വാമെ പെപ്ര, രാഹുൽ കെ.പി, ഇഷാൻ പണ്ഡിത, എം.എസ്. ശ്രീക്കുട്ടൻ, ജീസസ് ജിമെനെസ് ന്യൂനസ്, നോഹ സദൗയി എന്നിവർ ഫോർവേർഡ് പൊസിഷനിലും നിന്നു കൊണ്ടാണ് ടീമിനെ നയിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com