fbwpx
സഞ്ജു ലോകകപ്പ് ടീമിലെത്താന്‍ കാരണം കെസിഎ; നിരുത്തരവാദിത്തപരമായ പല പെരുമാറ്റങ്ങളിലും കൂടെ നിന്നു: പ്രസിഡന്റ്
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Jan, 2025 04:37 PM

കെസിഎയോട് കൃത്യമായി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഉത്തരവാദിത്തമുള്ള പ്ലേയര്‍ എന്ന നിലയില്‍ സഞ്ജു ബാധ്യസ്ഥനാണ്.

SPORTS


സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതില്‍ ഉത്തരവാദിത്തമില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാത്തത് കൊണ്ടല്ല സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതിരുന്നതെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. സഞ്ജുവിന്റെ കരിയര്‍ കെസിഎ തകര്‍ക്കുകയാണെന്ന ശശി തരൂരിന്റെ ആരോപണത്തിനെതിരെയും കെസിഎ പ്രതികരിച്ചു.

അന്താരാഷ്ട്ര മത്സരങ്ങളില്‍ അവസാനം കളിച്ച ഏകദിനത്തിലും ടിട്വന്റിയിലും സെഞ്ച്വറി നേടിയിട്ടും ചാമ്പ്യന്‍സ് ട്രോഫിയ്ക്കായുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കുമെന്ന് ശശി തരൂര്‍ എംപി വിമര്‍ശിച്ചിരുന്നു. ക്യാമ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള സന്നദ്ധത സഞ്ജു അറിയിച്ചിരുന്നു. എന്നിട്ടും സഞ്ജുവിനെ ഒഴിവാക്കിയ കെസിഎയുടെ തീരുമാനമാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ പുറത്താകലിന് പിന്നിലെന്നായിരുന്നു വിമര്‍ശനം.


Also Read: സഞ്ജു സാംസണിനെതിരെ രൂക്ഷവിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ


എന്നാല്‍ ആരോപണം കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് നിഷേധിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതല്ല ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം പിടിക്കാത്തതിന്റെ കാരണം. കളിച്ചാലും ടീമില്‍ എത്തില്ലെന്നു സഞ്ജുവിന് ഉറപ്പായിരുന്നു. സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നില്ല എന്ന് സഞ്ജു പറഞ്ഞു. പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.


Also Read: "അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നു"; KCAയ്‌ക്കെതിരെ ശശി തരൂരിൻ്റെ രൂക്ഷവിമർശനം


ക്യാമ്പില്‍ പങ്കെടുക്കാത്തത് ഉള്‍പ്പെടെ നിരുത്തരവാദിത്തപരമായ സമീപനം സഞ്ജുവിന്റെ ഭാഗത്തു നിന്ന് പലവട്ടമുണ്ടായെന്ന വിമര്‍ശനവും കെസിഎ പ്രസിഡന്റ് ഉന്നയിച്ചു. കെസിഎയോട് കൃത്യമായി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഉത്തരവാദിത്തമുള്ള പ്ലേയര്‍ എന്ന നിലയില്‍ സഞ്ജു ബാധ്യസ്ഥനാണ്. അത് ചെയ്യാരിക്കുന്നത് വരും തലമുറയിലെ കളിക്കാര്‍ക്കു കൂടി പ്രോത്സാഹനം നല്‍കലാണ്.

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കാത്തതിനെ കുറിച്ച് ബിസിസിഐ കെസിഎയോട് വിശദീകരണം തേടിയിരുന്നു. കൃത്യമായ മറുപടി സഞ്ജു നല്‍കിയില്ലെന്നും സഞ്ജുവിനെതിരെ നിലവില്‍ അച്ചടക്ക നടപടി എടുത്തിട്ടില്ലെന്നും കെസിഎ ബിസിസിഐയെ അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാരാകണമെന്ന നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സഞ്ജുവിനെ തഴഞ്ഞ് ഋഷഭ് പന്തിനേയും കെ.എല്‍ രാഹുലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയത്.

CRICKET
ടെസ്റ്റിനോട് ബൈ പറഞ്ഞ് കിങ്; പടിയിറങ്ങുന്നത് ഇതിഹാസം
Also Read
user
Share This

Popular

KERALA
KERALA
നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ