മഹിപാൽ യാദവ് എക്സൈസ് കമ്മീഷണറായും ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായും തുടരും. കഴിഞ്ഞ ആഴ്ച നടത്തിയ സുപ്രധാന അഴിച്ചു പണി തീരുമാനങ്ങളാണ് റദാക്കിയത്
സംസ്ഥാന പൊലീസ് തലപ്പത്തെ അഴിച്ചു പണി തിരുത്തി ഉത്തരവ്. എം. ആർ. അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കിയത് ഉൾപ്പെടെയുള്ള ഉത്തരവുകൾ റദ്ദാക്കി. അജിത് കുമാർ ബറ്റാലിയൻ ചുമതലയിൽ തുടരും. മഹിപാൽ യാദവ് എക്സൈസ് കമ്മീഷണറായും ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായും തുടരും. കഴിഞ്ഞ ആഴ്ച നടത്തിയ സുപ്രധാന അഴിച്ചു പണി തീരുമാനങ്ങളാണ് റദ്ദാക്കിയത്.
സൈബർ ഓപ്പറേഷൻ്റെ ചുമതല എസ്. ശ്രീജിത്തിനാണ്. അതേസമയം എച്ച്. വെങ്കിടേഷിന് ക്രൈം ബ്രാഞ്ചിന്‍റെ ചുമതലയും നൽകി. സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതിനെ തുടർന്നാണ് അസാധാരണ നടപടി.