
ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. പലരും ഓൺലെൻ ഗെയിം കളിക്കുന്നതും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രജിസ്ട്രാർ ജനറലിൻ്റെ നടപടി.
Also Read: 'കുറ്റക്കാർക്കെതിരെ കർശന നടപടി'; തിരുവനന്തപുരം ശിശുക്ഷേമ സമിതി സന്ദർശിച്ച് മന്ത്രി വീണ ജോർജ്
അതേസമയം, ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് രജിസ്ട്രാർ ജനറലിൻ്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കിക്കൊണ്ട് മുന്‍പും ഓഫീസ് മെമ്മോകൾ ഇറക്കിയിരുന്നു.