ദിലീപിന് ശബരിമലയിൽ സ്പെഷ്യൽ പരിഗണന; ഭക്തർക്ക് തടസം നേരിട്ടു, ഗൗരവതരമെന്ന് ഹൈക്കോടതി

ദിലീപിൻ്റെ ദർശന വിവാദത്തിൽ സോപാനം ഓഫീസറുടെ റിപ്പോർട്ടും CCTV ദൃശ്യങ്ങളും ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് വഴി വിട്ട സഹായം നൽകിയിട്ടില്ലെന്ന് ശബരിമല സ്‌പെഷൽ പൊലിസ് ഓഫീസർ പി. ബിജോയ് ഹൈക്കോടതിയെ അറിയിച്ചു.
ദിലീപിന് ശബരിമലയിൽ സ്പെഷ്യൽ പരിഗണന; ഭക്തർക്ക് തടസം നേരിട്ടു, ഗൗരവതരമെന്ന് ഹൈക്കോടതി
Published on

ശബരിമല ദർശനത്തിനെത്തിയ നടൻ ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന നൽകിയത് ഗൗരവതരമെന്ന് ഹൈക്കോടതി. CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മറ്റ് ഭക്തർക്ക് തടസ്സം നേരിട്ടുവെന്ന് മനസ്സിലായെന്നും കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും വിമർശനം.


നടൻ ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവർ അപ്പുണ്ണി എന്നിവർ ഡിസംബർ അഞ്ചിനാണ് ശബരിമല ദർശനത്തിനെത്തിയത്. ഇവർക്ക് സന്നിനാധത്ത് വഴിവിട്ട സഹായം നൽകിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. സോപാനത്ത് എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ ദര്‍ശന സമയം അനുവദിക്കുന്നതെന്ന് കോടതി ചോദിച്ചു. ദര്‍ശനത്തിനുള്ള ആദ്യനിരയില്‍ എന്ത് മാനദണ്ഡം അനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് ആളുകളെ കയറ്റി വിടുന്നതെന്ന് വിശദീകരിക്കാനും ദേവസ്വം ബഞ്ച് നിർദേശം നൽകി.

ദിലീപിൻ്റെ ദർശന വിവാദത്തിൽ സോപാനം ഓഫീസറുടെ റിപ്പോർട്ടും CCTV ദൃശ്യങ്ങളും ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പൊലീസ് വഴി വിട്ട സഹായം നൽകിയിട്ടില്ലെന്ന് ശബരിമല സ്‌പെഷൽ പൊലിസ് ഓഫീസർ പി. ബിജോയ് ഹൈകോടതിയെ അറിയിച്ചു. ഹരിവരാസനത്തിനായി നട അടക്കുന്നതിന് 10 മിനിറ്റ് മുമ്പ് അഡ്മിനിസ്‌ട്രേറ്റീസ് ഓഫീസറും അസി. എക്‌സിക്യൂട്ടീവ് ഓഫീസറുമൊത്താണ് ഡിസംബർ അഞ്ചിന് രാത്രി ദിലീപ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്ജിയും മകനും സോപാന നടയിൽ ഉണ്ടായിരുന്നു,


ഹരിവരാസനം തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന രണ്ട് ദേവസ്വം ഗാർഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യനിരയിലേക്ക് കയറി നിൽക്കാൻ അനുവദിച്ചത്. ഈ ഭാഗം ദേവസ്വം ഗാർഡുമാരുടെ പരിധിയിലുള്ളതായതിനാൽ സോപാനം സ്‌പെഷൽ ഓഫീസർക്കാണ് ഉത്തരവാദിത്തം. അതേസമയം ദിലീപിന് പരിഗണന നൽകിയത് മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമാണെന്നും അത് ഗൗരവമായി കാണുന്നുവെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com