കേരളത്തിനുണ്ടായത് ഉണങ്ങാത്ത മുറിപ്പാടാണെന്ന് സ്പീക്കർ എ.എന്‍. ഷംസീർ പറഞ്ഞു
വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരമർപ്പിച്ചുകൊണ്ട് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചു. ഒമ്പത് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ചരമോപചാരമർപ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ സഭ വീണ്ടും ചേരും.
കേരളത്തിനുണ്ടായത് ഉണങ്ങാത്ത മുറിപ്പാടാണെന്ന് സ്പീക്കർ എ.എന്‍. ഷംസീർ പറഞ്ഞു. ഇത്രയും മനുഷ്യജീവനുകൾ കവർന്ന മറ്റൊരു ദുരന്തത്തെ കേരളം നേരിട്ടിട്ടില്ല. രക്ഷാപ്രവർത്തനം വലിയ വെല്ലുവിളിയായിരുന്നുവെന്നും ഷംസീർ പറഞ്ഞു.
പുറത്ത് വന്നുകൊണ്ടിരുന്ന വാർത്തകൾ കേരള ജനതയെ പരിഭ്രമിപ്പിക്കുന്നതായിരുന്നു. ഒരു കുടുംബം ഒന്നാകെ നഷ്ടമാകുന്നതിലും വലിയ വേദനയാണ് എല്ലാവരും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി.
പരിപൂർണ്ണമായും തുടച്ചുനീക്കപ്പെട്ട വയനാട്ടില്‍ പകച്ചു നിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനം നടത്തി. കക്ഷിരാഷ്ട്രീയ മത വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായാണ് ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയെന്നും സ്പീക്കർ പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ഒരുഘട്ടത്തിൽ ദുരന്തവാർത്ത അപ്രത്യക്ഷമായി. എങ്കിലും പുനർനിർമാണ പ്രവർത്തനം സർക്കാർ ശക്തമായി തുടരുന്നു.
Also Read: "ജനവികാരം എൻ്റെ നിയന്ത്രണത്തിലല്ല, അന്നും ഇന്നും കുടുംബത്തോടൊപ്പം"; വികാരാധീനനായി മനാഫ്
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക പഠനം ആവശ്യമാണ്. വയനാടിനു പ്രത്യേക പാക്കേജ് ആവശ്യമാണെന്നും പുനർനിർമാണ പ്രവർത്തനം സർക്കാർ ശക്തമായി തുടരുന്നുവെന്നും സ്പീക്കർ സഭയെ അറിയിച്ചു.