fbwpx
പ്ലസ് വൺ പ്രവേശനം: ഏകജാലക അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും; സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 20
logo

ന്യൂസ് ഡെസ്ക്

Posted : 14 May, 2025 06:48 AM

ജൂൺ 18 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.

KERALA

കേരള സ്കൂൾ ഹയർസെക്കൻഡറി പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും. പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മെയ് 20 ആണ് അവസാന തീയതി. 24 ന് ട്രയലും ജൂൺ 16 ന് മൂന്നാം അലോട്ട്‌മെൻ്റും പ്രസിദ്ധീകരിക്കും. ജൂൺ 18 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.

ചൊവ്വാഴ്ച പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ ഫലം കൂടി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഏകജാലക പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചത്. മുഖ്യ അലോട്ട്മെൻ്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റടക്കം പൂർത്തിയാക്കി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. 4,74,917 പ്ലസ് വൺ സീറ്റുകളാണ് ഇത്തവണ സംസ്ഥാനത്ത് ലഭ്യമാക്കിയിരിക്കുന്നത്.


ALSO READ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ബി.ആർ.ഗവായ്; ഇന്ന് ചുമതലയേൽക്കും


എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യതകൾ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഒരുക്കി കഴിഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളിലും രക്ഷിതാക്കളിലും ആശങ്ക ഉണ്ടാക്കുന്ന പ്രവണത ഉണ്ടാകുന്നെങ്കിൽ കർശന നടപടി സ്വീകരിക്കും. നിയമവിരുദ്ധമായാണ് പ്രവേശനം നടത്തുന്നതെന്ന് പരാതി നൽകിയാൽ അടിയന്തര നടപടി സ്വീകരിക്കും. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശന റൂൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി അറിയിച്ചു.


99.5 ശതമാനം വിജയമാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനം കൈവരിച്ചത്. പരീക്ഷ എഴുതിയ 4,27,020 വിദ്യാർഥികളിൽ 4,24,583 പേർ ജയിച്ചു. പരീക്ഷ എഴുതിയ 61,449 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സേ പരീക്ഷകള്‍ മെയ് 28 മുതൽ ജൂൺ അഞ്ച് വരെ നടക്കും.


Also Read
user
Share This

Popular

NATIONAL
KERALA
പാക് പിടിയിലായിരുന്ന ബിഎസ്എഫ് ജവാന് മോചനം; അട്ടാരി അതിർത്തിയിൽ വെച്ച് പൂർണം കുമാറിനെ കൈമാറി