
കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കനത്ത മഴയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
16/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
17/10/2024: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
കനത്ത മഴയോടൊപ്പം, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ, പ്രത്യേക ജാഗ്രതാ നിർദേശമുള്ള സ്ഥലങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെയാണ് കള്ളക്കടൽ പ്രതിഭാസം നിലനിൽക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസം പ്രത്യേക ജാഗ്രതാ നിർദേശമുള്ള സ്ഥലങ്ങൾ:
തിരുവനന്തപുരം- കാപ്പിൽ മുതൽ പൂവാർ വരെ
കൊല്ലം- ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ- ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം- മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ- ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം- കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്- ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ- വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസർഗോഡ്- കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
കനത്ത മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ, കേരള -ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്നും (16/10/2024) നാളെയും (17/10/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.