സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കാലവർഷം എത്തിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലേർട്ട്
Published on
Updated on

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു.

അതേസമയം, കാലവർഷം നേരത്തെ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കാലവർഷം മെയ് 27-ന് എത്തുമെന്നായിരുന്നു കേന്ദ്രാ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കാലവർഷം എത്തിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com