കിം ജോങ് ഉന്നോ, ജോർജ് സോറോസോ? ആർക്കാപ്പം ഭക്ഷണം കഴിക്കാനാണ് ആഗ്രഹമെന്ന് അവതാരകൻ; രസകരമായ മറുപടിയുമായി എസ്. ജയശങ്കർ

കടുപ്പമേറിയതും കുഴപ്പിക്കുന്നതുമായ ചോദ്യങ്ങൾക്ക് രസകരമായ മറുപടി നൽകി സദസിലുള്ളവരെ ഇതിനുമുമ്പും കൈയിലെടുക്കാൻ ജയശങ്കറിന് സാധിച്ചിട്ടുണ്ട്
കിം ജോങ് ഉന്നോ, ജോർജ് സോറോസോ? ആർക്കാപ്പം ഭക്ഷണം കഴിക്കാനാണ് ആഗ്രഹമെന്ന് അവതാരകൻ; രസകരമായ മറുപടിയുമായി എസ്. ജയശങ്കർ
Published on

എത്ര കടുപ്പമേറിയതാണെങ്കിലും, കുഴപ്പിക്കുന്നതാണെങ്കിലും രസകരമായ മറുപടി നൽകി സദസിലിരിക്കുന്നവരെ കയ്യിലെടുക്കുന്നയാളാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അവരാതകൻ്റെ റാപ്പിഡ് ചോദ്യോത്തര വേളയിൽ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഇനി പറയുന്നവരിൽ ആർക്കൊപ്പം ഡിന്നര്‍ കഴിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്.? കിം ജോങ് ഉൻ, ജോർജ് സോറോസ് എന്നിവരിൽ നിന്ന് ആരെങ്കിലും ഒരാളെ തെരഞ്ഞെടുക്കണമെന്നാണ് അവതാരകൻ ആവശ്യപ്പെട്ടത്.

ഇതിൽ കിം ജോങ് ഉത്തര കൊറിയ പ്രസിഡൻ്റും, ജോർജ് സോറോസ്  പ്രമുഖ വ്യവസായിയും പൊതു പ്രവർത്തകനുമാണ്. ഇതിൽ നിന്ന് ഒരാളെ മാത്രമായി തെരഞ്ഞെടുക്കുന്നത് പ്രയാസമാണ്. എത്ര കുഴപ്പിക്കുന്ന ചോദ്യമാണെങ്കിലും വളരെ അനായസകരം ഉത്തരം നൽകുന്നയാളാണ് ജയശങ്കർ. "ഇന്ന് നവരാത്രിയുടെ ആരംഭമാണെന്ന് കരുതുന്നു. നിങ്ങൾ നൽകിയ രണ്ടു പേരുകളിൽ ആർക്കൊപ്പവും ഡിന്നർ കഴിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം, നവരാത്രിയായതിനാൽ ഞാൻ ഉപവാസത്തിലാണ്" - ജയശങ്കർ മറുപടി നൽകി.

വിദേശകാര്യ മന്ത്രിയുടെ മറുപടി കേട്ട് സദസിലുണ്ടായിരുന്നവരും പുഞ്ചിരിയോടെ കയ്യടിച്ചു. കടുപ്പമേറിയതും കുഴപ്പിക്കുന്നതുമായ ചോദ്യങ്ങൾക്ക് രസകരമായ മറുപടി നൽകി സദസിലുള്ളവരെ ഇതിനുമുമ്പും കൈയിലെടുക്കാൻ ജയശങ്കറിന് സാധിച്ചിട്ടുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com