
കൊല്ലത്ത് എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ പാർവതി എന്ന് വിളിക്കുന്ന ഷംനത്താണ് (34) പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
പരവൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഷംനത്തിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. മേശയ്ക്ക് ഉള്ളിൽ 6 കവറുകളിലായി സൂക്ഷിച്ച നിലയിൽ 3 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഡിഎംഎ വിതരണം ചെയ്ത കടയ്ക്കല്‍ സ്വദേശി നവാസിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് മാസത്തോളമായി ലഹരിമരുന്നു വാങ്ങാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.