fbwpx
ആളിക്കത്തിയത് ആശങ്കയുടെ അഞ്ചുമണിക്കൂറുകൾ; കോഴിക്കോട് പുതിയ സ്റ്റാൻഡിൽ പടർന്ന തീ നിയന്ത്രണ വിധേയം; വസ്ത്ര ഗോഡൗൺ കത്തിയമർന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 18 May, 2025 11:26 PM

തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

KERALA

കോഴിക്കോട് നഗരത്തെ ആശങ്കയിലാഴ്ത്തി വൻ തീപിടിത്തം. പുതിയ ബസ്റ്റാൻഡിന് സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന് വസ്ത്രഗോഡൗണിനാണ് തീപിടിച്ചത്.അഞ്ച് മണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ തീ നിയന്ത്രണവിധേയമായി.തീ പിടിത്തത്തിൽ വസ്ത്രഗോഡൗൺ പൂർണമായും കത്തിയമർന്നു. തൊട്ടടുത്ത കടകളിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമങ്ങളാ അഗ്നി ശമന സേന നടത്തുന്നത്.

അതേ സമയയം കെട്ടിടത്തിൻ്റെ രൂപമാണ് തീയണയ്ക്കാൻ പ്രതിസന്ധിയായത്. കെട്ടിടത്തിനകത്തേക്ക് കയറാൻ കഴിയാതിരുന്നത് വെല്ലവിളിയായെന്നും ബ്ലൂ പ്രിന്റ് കിട്ടിയില്ലെന്നും ജില്ലാ ഫയർഫോഴ്സ് മേധാവി പറഞ്ഞു നാളെ വിശദപരിശോധന നടത്തി റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും.


വിവിധ സ്ഥലങ്ങളിൽ നിന്നായി 14 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയതോടെയാണ് തീ നിയന്ത്ര വിധേയമാക്കാൻ കഴിഞ്ഞത്. ജെസിബി ഉൾപ്പടെ സ്ഥലത്തെത്തിച്ച് കെട്ടിടത്തിൻ്റെ ഭാഗങ്ങൾ പൊളിച്ച് നീക്കുകയാണ്. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളമടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.


Also Read; വേടന്‍റെ പരിപാടിയില്‍ സംഘാടനത്തില്‍ പിഴവ്; കോട്ടമൈതാനത്ത് തിക്കിലും തിരക്കിലും പെട്ട 15 പേര്‍ ആശുപത്രിയില്‍

വൈകീട്ട് അഞ്ച് മണിയോടെയാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന തുണിക്കടയിൽ തീ പിടിച്ചത്. തീ പടർന്നതോടെ കെട്ടിടത്തിൻ്റെ മുകൾ നില പൂർണമായും കത്തി നശിച്ചു. തീ ആളി പടർന്നതിനു അന്തരീക്ഷത്തിൽ കറുത്ത പുക നിറഞ്ഞതും ആശങ്ക ഉയർത്തി. അപകട സാധ്യത കണക്കിലെടുത്ത് നഗരത്തിൽ വൈദ്യുതി, ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.


കാലിക്കറ്റ്‌ ടെക്സ്സ്റ്റൈൽസിൻ്റെ ഗോഡൗൺ, മെഡിക്കൽ ഷോപ്പിന്റെ മരുന്ന് സൂക്ഷിച്ച സ്ഥലം എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും തീ പടർന്നത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ സംഭവ സ്ഥലത്ത് കളക്ടർ, ഐജി തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

NATIONAL
"ഒന്നിച്ചുനില്‍ക്കണം"; സുപ്രീം കോടതിയിലെ രാഷ്ട്രപതിയുടെ റഫറന്‍സ് എതിർക്കാന്‍‌ ആവശ്യപ്പെട്ട് BJP ഇതര മുഖ്യമന്ത്രിമാർക്ക് സ്റ്റാലിന്‍റെ കത്ത്
Also Read
user
Share This

Popular

KERALA
KERALA
ആളിക്കത്തിയത് ആശങ്കയുടെ അഞ്ചുമണിക്കൂറുകൾ; കോഴിക്കോട് പുതിയ സ്റ്റാൻഡിൽ പടർന്ന തീ നിയന്ത്രണ വിധേയം; വസ്ത്ര ഗോഡൗൺ കത്തിയമർന്നു