fbwpx
വേടന്‍റെ പരിപാടിയില്‍ സംഘാടനത്തില്‍ പിഴവ്; കോട്ടമൈതാനത്ത് തിക്കിലും തിരക്കിലും പെട്ട 15 പേര്‍ ആശുപത്രിയില്‍
logo

ന്യൂസ് ഡെസ്ക്

Posted : 18 May, 2025 10:41 PM

മൈതാനം നിറഞ്ഞതോടെ പ്രധാന കവാടം അടച്ച് സംഘാടകർ പ്രവേശനം അവസാനിപ്പിച്ചെങ്കിലും യുവാക്കൾ അടങ്ങുന്ന ആരാധകർ വീണ്ടും എത്തിച്ചേരാൻ തുടങ്ങി

KERALA


പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച വേടന്റെ റാപ്പ് ഷോയിൽ സംഘാടനത്തില്‍ വീഴ്ച. കാണികളുടെ തിരക്ക് നിയന്ത്രിക്കാൻ സംഘടക‍ർക്കും പൊലീസിനും സാധിച്ചില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം നിരവധി പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


Also Read: "പൊലീസിന് സ്വതന്ത്ര സംഗീതത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തത് കലാകാരൻമാരെ ബാധിക്കുന്നു"; വിമർശനവുമായി വേടൻ


ആറ് മണിക്കാണ് പരിപാടി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ, ഏഴായിരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കോട്ടമൈതാനം അഞ്ച് മണിക്ക് തന്നെ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പരിപാടിയിലേക്ക് സൗജന്യ പ്രവേശനമായിരുന്നു. തുടർന്ന് പ്രധാന കവാടം അടച്ച് സംഘാടകർ പ്രവേശനം അവസാനിപ്പിച്ചെങ്കിലും യുവാക്കൾ അടങ്ങുന്ന ആരാധകർ വീണ്ടും എത്തിച്ചേരാൻ തുടങ്ങി. മരത്തിന് മുകളിൽ കയറി ഇരുന്നും മറ്റുമാണ് പലരും പരിപാടി കണ്ടത്.


Also Read: മുകൾ നില പൂർണമായും കത്തി നശിച്ചു; പുതിയ സ്റ്റാൻഡിൽ വൻ തീപിടിത്തം; കോഴിക്കോട് നഗരത്തിൽ ഗതാഗത, വൈദ്യുതി നിയന്ത്രണം


ബാരിക്കേഡുകൾ ഉൾപ്പെടെ തകർത്ത് കാണികള്‍ വേദിക്ക് സമീപത്തേക്ക് എത്തിയതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമല്ലാതായത്. "പാട്ട് പാടാൻ അനുവദിക്കണം" എന്ന് അഭ്യർഥിച്ച് വേടൻ പലതവണ പരിപാടി നിർത്തിവെച്ചിരുന്നു. ഇതിനിടെ പൊലീസ് ലാത്തിവീശി. പൊലീസിന്റെ ലാത്തി വാങ്ങി ചില സംഘാടകരും മർദിച്ചിരുന്നതായി ആരോപണമുണ്ട്. തിക്കിലും തിരക്കിലും പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികൾ ഉൾപ്പെടെ 15ഓളം പേരെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

KERALA
അത്യാഹിതങ്ങളിൽ രക്ഷയാവേണ്ടവർ തന്നെ പ്രതിസന്ധിയിൽ; ദുരിതക്കയത്തിൽ മുങ്ങി കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ
Also Read
user
Share This

Popular

KERALA
KERALA
ആളിക്കത്തിയത് ആശങ്കയുടെ അഞ്ചുമണിക്കൂറുകൾ; കോഴിക്കോട് പുതിയ സ്റ്റാൻഡിൽ പടർന്ന തീ നിയന്ത്രണ വിധേയം; വസ്ത്ര ഗോഡൗൺ കത്തിയമർന്നു