fbwpx
സംസ്ഥാനത്ത് മഴക്കെടുതി; കെഎസ്ഇബിക്ക് 26.89 കോടിയുടെ നഷ്ടം
logo

ന്യൂസ് ഡെസ്ക്

Posted : 24 May, 2025 07:45 PM

മഴക്കെടുതി മൂലം 7,12,679 ഉപഭോക്താക്കൾക്കാണ് വൈദ്യുതി തകരാർ സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു

KERALA


കേരളത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് ഉണ്ടായത് വൻ നാശനഷ്ടം. 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ഇതോടെ 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.


മഴക്കെടുതി മൂലം 7,12,679 ഉപഭോക്താക്കൾക്കാണ് വൈദ്യുതി തകരാർ സംഭവിച്ചത്. ഇതിൽ 5,39,976 കണക്ഷനുകൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ബാക്കിയുള്ള വൈദ്യുത തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.


ALSO READ
കേരളത്തിൽ മഴ കനക്കുന്നു; കാറ്റിലും മഴയിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം


മഴ കനക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൻ്റെ പരിധിയിലുള്ളവർക്ക് 9496018377 എന്ന നമ്പറിൽ 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാൻ ബന്ധപ്പെടാവുന്നതാണ്.


ALSO READകേരളത്തില്‍ കാലവര്‍ഷമെത്തി, നേരത്തെയെത്തുന്നത് 15 വര്‍ഷങ്ങൾക്ക് ശേഷം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ. രാജന്‍


വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് സെക്ഷൻ ഓഫീസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്. പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് www.kseb.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സ്വമേധയാ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

KERALA
കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചിൽ; കുടുംബത്തെ മാറ്റിത്താമസിപ്പിച്ചു
Also Read
user
Share This

Popular

NATIONAL
FOOTBALL
ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദങ്ങൾ കൂടി കണ്ടെത്തി; ഭീതി വേണ്ടെന്ന് ലോകാരോഗ്യ സംഘടന