
തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദ്ദനം. കാട്ടാക്കട ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂരാണ് മർദ്ദനത്തിരയായത്. പിക്കപ്പ് വാൻ ഡ്രൈവറാണ് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചത്. കെഎസ്ആർടിസി ബസ് റോഡിൽ ബ്ലോക്ക് സൃഷ്ടിച്ചെന്നാരോപിച്ച് തുടങ്ങിയ വാക്കു തർക്കമാണ് കയ്യേറ്റത്തിൽ എത്തിയത്.
സംഭവത്തില്‍ കെഎസ്ആർടിസി ഡ്രൈവർ മൻസൂരിനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടാക്കട പൊലീസ് പിക്കപ്പ് വാൻ ഡ്രൈവറെ അറസ്റ്റ് ചെയ്തു.