ക്രിസ്റ്റൽ ക്ലിയർ! ചന്ദ്രന്റെ ഇതുവരെ കാണാത്ത ചിത്രങ്ങൾ പകർത്തി കുർദിഷ് ജ്യോതി ശാസ്ത്രജ്ഞൻ

തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഫോട്ടോഗ്രാഫർ ചിത്രത്തിനെപ്പറ്റിയുള്ള ചില വസ്തുതകൾ വെളിപ്പെടുത്തിയത്
ക്രിസ്റ്റൽ ക്ലിയർ! ചന്ദ്രന്റെ ഇതുവരെ കാണാത്ത ചിത്രങ്ങൾ പകർത്തി കുർദിഷ് ജ്യോതി ശാസ്ത്രജ്ഞൻ
Published on


ഇതുവരെ കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ അഭൂതപൂർവ ഉപരിതല ചിത്രങ്ങൾ പങ്കുവച്ച് കുർദിഷ് ജ്യോതിശാസ്ത്രജ്ഞനായ ദര്യ കവാ മിർസ. നാല് ദിവസത്തെ തുടർച്ചയായ നിരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിലാണ് അതിശയിപ്പിക്കുന്ന വ്യക്തതയിലും വിശദാംശങ്ങളും അടങ്ങിയ ചിത്രങ്ങൾ എടുത്തത്.

ALSO READ: പകൽ അധ്യാപകൻ രാത്രി ബാൻഡ് ഗായകൻ; രണ്ട് ജീവിതം നയിക്കുന്ന ചൈനയിലെ മനുഷ്യൻ

താൻ ഇതുവരെ പകർത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വ്യക്തതയുള്ളതും, ഷാർപ്‌മായുള്ള ചന്ദ്ര ചിത്രം എന്നാണ് ദര്യ കവാ മിർസ തന്റെ ചിത്രത്തെ വിശേഷിപ്പിച്ചത്. നാല് ദിവസത്തെ തുടർച്ചയായ പരിശ്രമത്തിന്റെ ഫലമായ ഈ ചിത്രം 159.7 മെഗാപിക്സൽ ആണ്. 81,000 വ്യക്തിഗത ചിത്രങ്ങൾ അടങ്ങിയ ഈ ഫയലിന്റെ വലുപ്പം 708 ജിഗാബൈറ്റും ആണ്.

തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഫോട്ടോഗ്രാഫർ ചിത്രത്തിനെപ്പറ്റിയുള്ള ചില വസ്തുതകൾ വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ വലുപ്പം: 708 ജിബി

. ആകെ ഉൾപ്പെടുത്തിയ ചിത്രങ്ങൾ: 81,000-ത്തിലധികം

ഘടന: ഭൂപ്രകൃതി വെളിപ്പെടുത്തുന്നതിനായി നാല് വ്യത്യസ്ത ചന്ദ്ര ഘട്ടങ്ങളും നിഴൽ പ്രദേശങ്ങളും സംയോജിപ്പിച്ചു

. ഉപയോഗിച്ച ദൂരദർശിനി: സ്കൈവാച്ചർ ഫ്ലെക്‌സ്‌ട്യൂബ് 250p ഡോബ്‌സോണിയൻ, ഇക്വറ്റോറിയൽ മൗണ്ട് NEQ 6pro-ൽ

. ഉപയോഗിച്ച ക്യാമറകൾ: കാനൻ EOS 1200D (ധാതുക്കൾക്ക്), ZWO ASI 178mc (വിശദാംശങ്ങൾക്ക്)

. AI ഇടപെടൽ: ഒന്നുമില്ല

. ഇമേജ് റെസൊല്യൂഷൻ: 159.7 മെഗാപിക്സലുകൾ

വിഷ്വൽ റെപ്രസൻ്റേഷൻ: വിശദമായ ഭൂപ്രകൃതിയുള്ള ഒരു ഫ്ലാറ്റ് ഡിസ്കായി ചന്ദ്രനെ ചിത്രീകരിക്കുന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com