fbwpx
നിലമ്പൂരിൽ എൽഡിഎഫിന് പ്രമുഖ സ്ഥാനാർഥി, പ്രഖ്യാപനം ഒരാഴ്ചയ്ക്കകം: എം.വി. ഗോവിന്ദൻ
logo

ന്യൂസ് ഡെസ്ക്

Posted : 25 May, 2025 12:47 PM

"അൻവറിൻ്റെ യാത്ര യുഡിഎഫിന് വേണ്ടിയാണെന്ന് അന്ന് തന്നെ പാർട്ടി ചൂണ്ടിക്കാണിച്ചതാണ്. യൂദാസിൻ്റെ രൂപമാണ് അൻവറിൻ്റേത്"

KERALA


ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണികളിൽ തിരക്കിട്ട സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. എൽഡിഎഫിന് പ്രമുഖ സ്ഥാനാർഥി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സ്ഥാനാർഥിയെ ഏഴ് ദിവസം കൊണ്ട് പ്രഖ്യാപിക്കുെമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.


ALSO READ: "കുടുംബാധിപത്യം, മരുമോനിസം, പിണറായിസവും ജനങ്ങളും തമ്മിലുള്ള പോരാട്ടം"; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പി.വി. അൻവർ


"കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണിത്. എൽഡിഎഫ് താഴെ തലം വരെ സജീവമാണ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച പി.വി. അൻവർ ഇടതുപക്ഷത്തെ ഒറ്റുകൊടുത്തു. അൻവറിൻ്റെ യാത്ര യുഡിഎഫിന് വേണ്ടിയാണെന്ന് അന്ന് തന്നെ പാർട്ടി ചൂണ്ടിക്കാണിച്ചതാണ്. യൂദാസിൻ്റെ രൂപമാണ് അൻവറിൻ്റേത്. ഒറ്റുകൊടുക്കുന്ന സമീപനം. എന്തെല്ലാം അവസരവാദ കൂട്ടുകെട്ടിന് ശ്രമിച്ചാലും, അൻവറിനെ പോലുള്ളവരെ തിരിച്ചറിയും. ഈ സാഹചര്യത്തിൽ മൂന്ന് തവണത്തെ സർക്കാരിനു വേണ്ടിയുള്ള യാത്രയിൽ നിലമ്പൂർ തെരഞ്ഞെടുപ്പിനെ കാണാം. ഇതിനെ സാമ്പിൾ തെരഞ്ഞെടുപ്പായി കാണേണ്ട. നാല് വർഷത്തെ ഭരണ പ്രതിഫലനം സ്വാഭാവികമായും ഉണ്ടാവും, അത് ഭരണവിരുദ്ധ വികാരമല്ല. നിലമ്പൂരിൽ യുഡിഎഫ് ഇടതിനെതിരെ വർഗീയ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നുറപ്പാണ്. അതിനെതിരെ നിലമ്പൂരിലെ മതേര ജനാധിപത്യ ചേരി വിധിയെഴുതും" എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.


ALSO READ: "നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പൂർണസജ്ജം, ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് ഉണ്ടാവും"; ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് നേതാക്കൾ


ഉപതെരഞ്ഞെടുപ്പിന് ഇടതു മുന്നണി തയ്യാറെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇടതു പക്ഷം വിജയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്. എൽഡിഎഫിന് ജയിക്കാവുന്ന സാഹചര്യമാണുള്ളത്. സ്ഥാനാർഥി അടക്കമുള്ള മറ്റുകാര്യങ്ങൾ ഇടതു മുന്നണി നേതാക്കൾ പറയുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

ജൂൺ 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

KERALA
തൃശൂർ കാഞ്ഞിരപ്പുഴയിൽ തോണി മറിഞ്ഞ സംഭവം: കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി
Also Read
user
Share This

Popular

KERALA
NATIONAL
കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മെയ് 29 വരെ മത്സ്യബന്ധനത്തിന് വിലക്ക്