fbwpx
മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; കാസർഗോഡ് പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Feb, 2025 02:39 PM

എട്ടുമണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി. വയനാട്ടിൽ നിന്നും കണ്ണൂരിൽ നിന്നും മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധരെത്തുന്നത് വരെ ആർ ആർ ടി സംഘം പ്രദേശത്ത് കാവൽ നിന്നു. പുലർച്ചെ മൂന്ന് മണിയോടെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപ്പെട്ടത്.

KERALA


കാസർഗോഡ് കൊളത്തൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപെട്ടു. വെറ്റിനറി ഡോക്ടർ മയക്കുവെടി വയ്ക്കുന്നതിനിടെയാണ് പുലി ചാടി പോയത്. പ്രദേശത്ത് ആർ ആർ ടി സംഘം പരിശോധന നടത്തി.


ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കൊളത്തൂർ സ്വദേശി വി കൃഷ്ണൻ്റെ കവുങ്ങിൻ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിൽ പുലിയെ കണ്ടെത്തിയത്.തോട്ടത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ ഓഫ് ചെയ്യാനായി പോകുമ്പോഴാണ് കൃഷ്ണന്റെ മകൾ അനുപമ പന്നിക്കെണിയിൽ പുലി കുടുങ്ങിയതായി കണ്ടത്.


Also Read; ഷാരോണ്‍ വധക്കേസ്; മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു, ഗ്രീഷ്മയുടെ അപ്പീലില്‍ പ്രൊസിക്യൂഷന് ഹൈക്കോടതി നോട്ടീസ്


എട്ടുമണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി. വയനാട്ടിൽ നിന്നും കണ്ണൂരിൽ നിന്നും മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധരെത്തുന്നത് വരെ ആർ ആർ ടി സംഘം പ്രദേശത്ത് കാവൽ നിന്നു. പുലർച്ചെ മൂന്ന് മണിയോടെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപ്പെട്ടത്. ഇതോടെ പ്രദേശം വീണ്ടും ഭീതിയുടെ നിഴലിലായി


രാത്രിയിൽ വെളിച്ചമില്ലാത്ത സമയത്ത് വെടിവച്ചതാണ് പുലി രക്ഷപ്പെടാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു സ്ഥലം സന്ദർശിച്ചു. പുലി മൂളിയാർ റിസർവ്ഡ് വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് വനം വകുപ്പ് കണക്കുകൂട്ടുന്നത്



NATIONAL
അശാന്തമായി അതിർത്തി; ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്, രജൗരിയിൽ കനത്ത ഷെല്ലിങ്
Also Read
user
Share This

Popular

NATIONAL
NATIONAL
ജയ്‌സാൽമീറിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം; പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സൈന്യം