ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ ബാഗേജുകളിൽ ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകുന്നതിൽ ഇനി മുതൽ നിയന്ത്രണം. ചില ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിനാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ALSO READ: ഹോംവർക്ക് ചെയ്യാൻ എഐയോട് സഹായം തേടി; പോയി ചത്തോളൂ എന്ന് മറുപടി!
ഉണങ്ങിയ തേങ്ങ(കൊപ്ര), പാർട്ടി പോപ്പർ, പെയിൻ്റ്, കർപ്പൂരം, അച്ചാറുകൾ, തീപ്പെട്ടി, എന്നിവ നിരോധിച്ച വസ്‌തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. കൂടാതെ എണ്ണമയമുള്ള ഭക്ഷണ സാധനങ്ങൾ, നെയ്യ്, ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ,സ്പ്രേ, എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഏതെങ്കിലും ഒരു വസ്തു അനുവദനീയമാണോ ഇല്ലയോ എന്ന് കണ്ടെത്താനാൻ എയർപോർട്ടിൻ്റെ വെബ്‌സൈറ്റിൽ
നൽകിയിരിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് ശ്രദ്ധിക്കുയോ,ബന്ധപ്പെട്ട അധികൃതരെ വിളിച്ച് അന്വേഷിക്കുകയോ ചെയ്യാവുന്നതാണ്. നിരോധനം ഏർപ്പെടുത്തിയ വസ്തുക്കളിൽ ചിലത് യാത്രക്കാർ തെറ്റായി കൈകാര്യം ചെയ്യുമ്പോൾ വിമാന സുരക്ഷയെ ബാധിക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.