പ്രായ പരിധിയിൽ മാത്രമല്ല, മത്സരിക്കാനും പിണറായിക്ക് ഇളവ്; മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കുമെന്നും എം.വി. ഗോവിന്ദൻ

75 വയസ്സ് പൂര്‍ത്തിയായ മറ്റുള്ളവർക്ക് പ്രായപരിധി ഇളവില്ല. ഇ.പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് സമ്മേളനം കഴിഞ്ഞുള്ള മാസങ്ങളില്‍ 75 വയസ്സ് തികയുമെങ്കിലും മാറ്റില്ല.സമ്മേളന കാലത്ത് 75 വയസ് പൂർത്തിയായ ഒരാളും സംസ്ഥാന കമ്മിറ്റിയിലോ പാർട്ടി കമ്മറ്റികളിലോ ഉണ്ടാകില്ല.മറ്റ് ആർക്കും ഇളവ് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല.അത് പൊതു തീരുമാനമാണ് എന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
പ്രായ പരിധിയിൽ മാത്രമല്ല, മത്സരിക്കാനും പിണറായിക്ക് ഇളവ്; മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കുമെന്നും എം.വി. ഗോവിന്ദൻ
Published on

പിണറായിക്ക് പ്രായ പരിധിയിൽ മാത്രമല്ല, മത്സരിക്കാനും ഇളവ് ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 75 വയസ് പൂർത്തിയായ ഒരാളും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകില്ല. മെമ്പർഷിപ്പ് കുറഞ്ഞാലും മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കുമെന്നും എം.വി. ഗോവിന്ദൻ ന്യൂസ് മലയാളം ക്രോസ് ഫയറിൽ.സിപിഐഎം സംസ്ഥാന സമ്മേളനം ഊന്നൽ നൽകുക തുടർ ഭരണത്തിനെന്നും അതിന് പ്രാപ്തമാകുന്ന പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നും എം.വി.ഗോവിന്ദൻ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.


മൂന്നാം തവണ ഭരണം കിട്ടുമ്പോൾ മുഖ്യമന്ത്രി പിണറായിയാണോ അല്ലയോ എന്ന് ഇപ്പോൾ തീരുമാനിക്കേണ്ടതില്ല.പിണറായിയാണ് പാർട്ടിയുടെ ഏറ്റവും നേതൃ നിരയിലുള്ള നേതാവെന്നും, ആ രീതിയിൽ അങ്ങനെ പറയുന്നതിൽ കുഴപ്പമില്ലെന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.അതേ സമയം സംഘടന രംഗത്തും ഭരണത്തിലും പിണറായി വിജയന് ഇളവുണ്ടെന്നും പ്രായത്തിലും മത്സരിക്കുന്നതിലും ഇളവ് തുടരുമെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.


75 വയസ്സ് പൂര്‍ത്തിയായ മറ്റുള്ളവർക്ക് പ്രായപരിധി ഇളവില്ല. ഇ.പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് സമ്മേളനം കഴിഞ്ഞുള്ള മാസങ്ങളില്‍ 75 വയസ്സ് തികയുമെങ്കിലും മാറ്റില്ല.സമ്മേളന കാലത്ത് 75 വയസ് പൂർത്തിയായ ഒരാളും സംസ്ഥാന കമ്മിറ്റിയിലോ പാർട്ടി കമ്മറ്റികളിലോ ഉണ്ടാകില്ല. മറ്റ് ആർക്കും ഇളവ് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല.അത് പൊതു തീരുമാനമാണ് എന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Also Read; EXCLUSIVE | 25 പേർക്ക് വീണ്ടും അവസരം; കേരളത്തിൽ എംഎൽഎമാർക്ക് രണ്ട് ടേം നിബന്ധന മാറ്റാൻ സിപിഎമ്മിൽ ആലോചന

രണ്ട് ടേം കഴിഞ്ഞ എംഎൽഎമാർ മത്സര രംഗത്ത്‌ നിന്ന് മാറുന്ന മുന്‍ തീരുമാനം തിരുത്തുമോ എന്ന് ഇപ്പോൾ പറയാന്‍ പറ്റില്ല.തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല.മുൻകൂട്ടി സ്ഥാനാർഥികളെ തീരുമാനിച്ചു വെക്കുന്ന രീതി സിപിഐ എമ്മിന് ഇല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.സംഘടനാ രംഗത്താണ് ഇപ്പോൾ പൂർണമായും ഉള്ളത് ആരാണ് സെക്രട്ടറിയെന്ന് പാർട്ടിയാണ് തീരുമാനിക്കുകയെന്നും ഗോവിന്ദൻ പറഞ്ഞു.


മദ്യപിക്കുന്ന പാർട്ടിക്കാരെ പുറത്താക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മെമ്പർഷിപ്പ് കുറഞ്ഞാലും കുഴപ്പമില്ല പുറത്താക്കും. മൂല്യമുള്ള പാർട്ടിക്കാർ വേണം.തെറ്റായ പ്രവണതകൾക്ക് കൂട്ടുനിൽക്കുന്നവരെ പാർട്ടിയുടെ ഭാഗമാക്കാൻ സാധിക്കില്ലെന്നും വിശദീകരിച്ചു.


സിപിഐ- സിപിഐഎം ലയനമൊന്നും ഇപ്പോൾ നടക്കുന്നതല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ആവശ്യമില്ലാത്ത നൂലാമാലയിൽ പോയിട്ട് കാര്യമില്ല. രണ്ട് യോജിച്ച പാർട്ടികളായി നിൽക്കുക എന്നതാണ് ഇപ്പോൾ പറ്റുന്നത്.അത് ബിനോയ് വിശ്വം ഇരുന്ന വേദിയില്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com