
നവംബർ 26 ന് മുമ്പ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. നിലവിലെ നിയമസഭയുടെ കാലാവധി 2024 നവംബർ 26 നാണ് അവസാനിക്കുക. ദീപാവലി അടക്കമുള്ള ആഘോഷങ്ങൾ കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കാനും രാജീവ് കുമാർ ആവശ്യപ്പെട്ടു.
ALSO READ: ഭരണഘടനയുടെ ഏറ്റവും വലിയ ശത്രുക്കളാണ് കോൺഗ്രസും എൻസിയും പിഡിപിയും: നരേന്ദ്രമോദി
കാലാവധി അവസാനിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച് കഴിഞ്ഞു. 19.48 ലക്ഷം കന്നി വോട്ടർമാരുൾപ്പെടെ 9.59 കോടി വോട്ടർമാരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവിലെ സ്ഥിതി അനുസരിച്ച് നവംബർ പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. 288 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാനിരിക്കുന്നത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾ സജീവ പ്രവർത്തനത്തിലേക്ക് കടന്നതായാണ് വിവരം.