ജാർഖണ്ഡ് സ്വദേശിനിയെ കൊന്ന് 30 കഷണങ്ങളാക്കിയ സംഭവം: മുഖ്യപ്രതി തൂങ്ങിമരിച്ച നിലയിൽ

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒഡീഷയിലേക്ക് മുങ്ങുകയായിരുന്നു.
ജാർഖണ്ഡ് സ്വദേശിനിയെ കൊന്ന് 30 കഷണങ്ങളാക്കിയ സംഭവം: മുഖ്യപ്രതി തൂങ്ങിമരിച്ച നിലയിൽ
Published on



ബെംഗളൂരുവിൽ മഹാലക്ഷ്മിയെന്ന യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ച കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുക്തിരഞ്ജൻ പ്രതാപ് റോയിയാണ് മരിച്ചത്. ഒഡീഷയിലെ ഭദ്രാക് ജില്ലയിലെ ധുസുരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒഡീഷയിലേക്ക് മുങ്ങുകയായിരുന്നു.

ALSO READ: ജാർഖണ്ഡ് സ്വദേശിനിയെ കൊന്ന് 30 കഷ്ണങ്ങളാക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

മഹാലക്ഷ്മി വധക്കേസിലെ മുഖ്യപ്രതി മുക്തി രഞ്ജൻ റോയിയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. കൊലയ്ക്ക് ശേഷം ഒളിവിൽ പോകുന്നതിന് മുമ്പ് സഹോദരനുമായി റോയ് ബന്ധപ്പെട്ടതായി പൊലീസിന് വിവരം കിട്ടി. ഇതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി ഒഡീഷയിലെത്തിയപ്പോഴാണ് റോയിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭദ്രാക് ജില്ലയിലെ ശ്മശാനത്തിന് സമീപം മരത്തിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരു വർഷത്തോളമായി മഹാലക്ഷ്മിയുടെ സുഹൃത്തായിരുന്നു മുക്തി രഞ്ജൻ റോയി. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സെപ്തംബർ 21 നാണ് ബെംഗളൂരു വൈലിക്കാവൽ അപ്പാർട്ട്‌മെൻ്റിലെ ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ മഹാലക്ഷ്മിയുടെ മൃതദേഹം കാണപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞ മഹാലക്ഷ്മി ഒറ്റയ്ക്കായിരുന്നു താമസം. അപ്പാർട്ട്മെൻ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ അറിയിച്ചതിനെ തുടർന്ന് അമ്മയും സഹോദരിയും എത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com