ക്ഷേത്രത്തിൻ്റെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ മോഷണം. 13 പവൻ മോഷണം പോയെന്നാണ് പ്രാഥമിക വിവരം. ക്ഷേത്രത്തിൻ്റെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ലോക്കറിലെ കണക്കെടുപ്പിനിടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. അർധ സൈനീക വിഭാഗങ്ങളുടെ സുരക്ഷയിലുള്ള ക്ഷേത്രത്തിലാണ് മോഷണം ഉണ്ടായിരിക്കുന്നത്.
ALSO READ: മഴയേ...സംസ്ഥാനത്ത് കാലവർഷം മെയ് 27ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
രാവിലെ വന്നപ്പോഴാണ് സ്വർണം മോഷണം പോയന്ന് മനസിലായത്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലെ വാതിൽ പൂശാൻ വച്ച സ്വർണമാണ് നഷ്ടമായത്. സ്വർണം കാണാനില്ലെന്ന് കാണിച്ച് ഫോർട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറാണ് പരാതി നൽകിയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.