fbwpx
മലപ്പുറം വഴിക്കടവിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 01 May, 2025 06:00 PM

പുഞ്ചകൊല്ലി ആദിവാസി നഗറിലെ നെടുമുടി (55) യാണ് ആക്രമണത്തിന് ഇരയായത്

KERALA



മലപ്പുറത്ത് കാട്ടാന ആക്രമണം. വഴിക്കടവ് പുഞ്ചകൊല്ലി നഗറിലാണ് സംഭവം. പുഞ്ചകൊല്ലി ആദിവാസി നഗറിലെ നെടുമുടി (55) യാണ് ആക്രമണത്തിന് ഇരയായത്. വനത്തിനകത്ത് വെച്ചാണ് സംഭവം.


ALSO READ: അമ്മയ്‌ക്കൊപ്പം നാട്ടിൽ ഈസ്റ്റർ ആഘോഷിച്ച് മടങ്ങി; കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ


ഇന്ന് വൈകീട്ട് 4.30ഓടു കൂടിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പുഞ്ചകൊല്ലി ആദിവാസി നഗറിലേക്ക് നെടുമുടി പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നെടുമുടിയെ നിലമ്പൂർ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കാട്ടാന ആക്രമണം ഉണ്ടായത് വനത്തിനകത്ത് ആയതിനാൽ വിവരങ്ങൾ ലഭ്യമാകുന്നതിനും വാഹനങ്ങൾ എത്തുന്നതിനുമെല്ലാം പ്രയാസമുണ്ട്. 

KERALA
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ
Also Read
user
Share This

Popular

KERALA
TAMIL MOVIE
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ