fbwpx
അമ്മയ്‌ക്കൊപ്പം നാട്ടിൽ ഈസ്റ്റർ ആഘോഷിച്ച് മടങ്ങി; കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 01 May, 2025 05:00 PM

കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം സ്വദേശി ബിൻസി എന്നിവരാണ് മരിച്ചത്

KERALA


കുവൈറ്റിൽ മലയാളികളായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. അബ്ബാസിയയിലെ ഫ്ലാറ്റിലാണ്, നഴ്‌സുമാരായ ഭാര്യയെയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം സ്വദേശി ബിൻസി എന്നിവരാണ് മരിച്ചത്. പൊലീസും ഫോറൻസിക് സംഘവും ഫ്ലാറ്റിലെത്തി പരിശോധന നടത്തി.


ALSO READപെയിൻ്റിൽ കലർത്തുന്ന തിന്നർ കുടിച്ചു; പാലക്കാട് അഞ്ചു വയസുകാരൻ ഗുരുതരാവസ്ഥയിൽ


കണ്ണൂർ നടുവിൽ പഞ്ചായത്തിലെ മണ്ഡളം സ്വദേശിയാണ് സൂരജ്. ഈസ്റ്റർ ആഘോഷിക്കാനാണ് സൂരജ് ജോൺ അവസാനമായി വീട്ടിലെത്തിയത്. കഴിഞ്ഞാഴ്ചയാണ് അമ്മയ്‌ക്കൊപ്പം ഈസ്റ്റർ ആഘോഷിച്ച് കുവൈറ്റിലേക്ക് മടങ്ങിയത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സൂരജ് അമ്മ തങ്കമ്മയെ വീഡിയോ കോൾ ചെയ്തിരുന്നു. ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്. രണ്ടുപേരും എറണാകുളത്തെ ബോർഡിങ്‌ സ്കൂൾ വിദ്യാർഥികളാണ്.

Also Read
user
Share This

Popular

NATIONAL
NATIONAL
രാജ്‌നാഥ് സിംഗുമായി സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി; ചര്‍ച്ച ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ