EXCLUSIVE | റവന്യൂ വകുപ്പിന് കീഴിലുള്ള വെബ്സെെറ്റ് ഹാക്ക് ചെയ്ത് മലേഷ്യൻ സംഘം; 'വില്ലേജ് കേരള' ഹാക്കേഴ്സ് നിയന്ത്രിച്ചത് ഒരു മാസത്തിലധികം

വീഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ സെെറ്റിന്റെ പ്രവർത്തനം മുഴുവനായി റവന്യു വകുപ്പ് നിർത്തലാക്കി
EXCLUSIVE | റവന്യൂ വകുപ്പിന് കീഴിലുള്ള വെബ്സെെറ്റ് ഹാക്ക് ചെയ്ത് മലേഷ്യൻ സംഘം; 'വില്ലേജ് കേരള' ഹാക്കേഴ്സ് നിയന്ത്രിച്ചത് ഒരു മാസത്തിലധികം
Published on

സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള വെബ്സെെറ്റ് ഹാക്ക് ചെയ്ത് മലേഷ്യൻ സംഘം. ഏകദേശം ഒരു മാസത്തിലധികമാണ് വില്ലേജ് കേരളയുടെ വെബ്സെെറ്റ് ഹാക്കേഴ്സ് നിയന്ത്രിച്ചത്. വീഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ സെെറ്റിന്റെ പ്രവർത്തനം മുഴുവനായി റവന്യു വകുപ്പ് നിർത്തലാക്കി.

കേരളത്തിലെ 3.5 കോടി ജനങ്ങൾക്ക് 23 സുപ്രധാന സർട്ടിഫിക്കറ്റുകൾ നൽകുന്ന, സംസ്ഥാനത്തെ ലാൻഡ് റെക്കോർഡ് ഡാറ്റാ സൂക്ഷിക്കുന്ന, റവന്യൂ റിക്കവറി വിവരങ്ങൾ കെെകാര്യം ചെയ്യുന്ന റവന്യു വകുപ്പിന്റെ വെബ്സെെറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന, പലസ്തീൻ അനുകൂല സംഘമായ DXPLOIT ആണ് ഹാക്കിങ്ങിന് പിന്നിൽ. ഡിസംബർ 19നാണ് ഈ ഹാക്കിങ് സംഘം വില്ലേജ് കേരള അഥവാ സ്മാർട്ട് വില്ലേജ് വെബ്സെെറ്റ് ഹാക്ക് ചെയ്തത്. ഹാക്കിങ്ങിന് ശേഷം ഇവർ ഈ വിവരങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പുറത്ത് വിട്ടു. കൂടാതെ ഒരു മാസത്തിലധികം സോഫ്റ്റ് വെയറിലെ സുപ്രധാന വിവരങ്ങൾ കെെയാളുന്ന കൺട്രോൾ പാനൽ സംഘം നിയന്ത്രിക്കുകയും ചെയ്തു. ഹാക്കിങ് നടന്നതായും ഹാക്കേഴ്സ് കൺട്രോൾ പാനൽ ഇത്തരത്തിൽ നിയന്ത്രിക്കുന്നതായും റവന്യു വകുപ്പ് അറിഞ്ഞിരുന്നില്ല. ജനുവരി 28 മുതൽ വില്ലേജ് കേരള വെബ്സെെറ്റിന്റെ പ്രവർത്തനം മുഴുവനായി നിർത്തി വച്ചു. ഡാറ്റ മൈഗ്രേഷൻ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നത് കൊണ്ടാണ് വെബ്സെെറ്റിന്റെ സേവനം നിർത്തി വച്ചത് എന്നാണ് വിഷയത്തിൽ അധികൃതരുടെ മറുപടി.

സംസ്ഥാനത്തെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങളെല്ലാം അടങ്ങിയ വെബ്സെെറ്റ് ഹാക്ക് ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊരു വിവരം തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു അധികൃതരുടെ മറുപടി. ഹാക്കിങ് നടന്നു എന്ന് പകൽ പോലെ വ്യക്തമായ വിഷയത്തിൽ റവന്യു വകുപ്പ് ഉത്തരം പറയണ്ടേ ചോദ്യങ്ങൾ നിരവധിയാണ്. എന്തൊക്കെ വിവരങ്ങൾ നഷ്ടപ്പെട്ടു, എത്രത്തോളം നഷ്ടപ്പെട്ടു, ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരും വകുപ്പും സ്വീകരിച്ച മുൻകരുതലുകൾ എന്താണ് എന്നിവയിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com