അകൽച്ച ഇല്ലാതാക്കാൻ മാലിദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും

രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ക്ഷണപ്രകാരമാണ് മൊയ്സു ഇന്ത്യയിലെത്തിയത്
അകൽച്ച ഇല്ലാതാക്കാൻ മാലിദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും
Published on

ഇന്ത്യ-മാലിദ്വീപ് ബന്ധം ദൃഢമാക്കാൻ പ്രസിഡൻ്റ് മുഹമ്മദ് മുയിസുവും പ്രഥമ വനിത സാജിത മുഹമ്മദും ഇന്ത്യയിലെത്തി. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിലെത്തിയ ഇരുവരെയും വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ് സ്വീകരിച്ചു.

ALSO READ: VIDEO | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനു മർദനം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ക്ഷണപ്രകാരമാണ് മുയിസു ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുമായും, രാഷ്ട്രപതിയുമായും അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. പ്രാദേശിക, അന്തർദേശീയ കാര്യങ്ങളിലാവും ചർച്ച നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


നേരത്തെ നല്ല ബന്ധം പുലർത്തിയിരുന്ന മാലിദ്വീപ് അടുത്തകാലത്ത് ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് സർക്കാർ. ജൂണില്‍ നടന്ന നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മുയിസു ഇന്ത്യയിലെത്തിയിരുന്നു. അന്ന് പക്ഷേ രാഷ്ട്രീയ ചർച്ചകൾ കാര്യമായി നടന്നിരുന്നില്ല.






Related Stories

No stories found.
News Malayalam 24x7
newsmalayalam.com