സിനിമയിൽ പുരുഷന്മാർക്ക് മേധാവിത്വം, തമിഴ് സിനിമാ സംവിധായകൻ സെറ്റിൽ വെച്ച് തല്ലി: പത്മപ്രിയ

ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല
സിനിമയിൽ പുരുഷന്മാർക്ക് മേധാവിത്വം, തമിഴ് സിനിമാ സംവിധായകൻ സെറ്റിൽ വെച്ച് തല്ലി: 
പത്മപ്രിയ
Published on
Updated on

സിനിമയിൽ സ്വതന്ത്ര്യമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് നടി പത്മപ്രിയ. സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വം. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നത്. നടന്മാരുടെ കഥകൾക്ക് ആണ് കൂടുതൽ പ്രാധാന്യമെന്നും നടി പറഞ്ഞു.

സ്ത്രീ മേധാവിത്വമുള്ള സിനിമകൾ കുറവാണ്. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം എടുക്കാറില്ല. തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തന്നെ തല്ലിയെന്നും പത്മപ്രിയ പറഞ്ഞു. 

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് 35 വയസിന് മുകളിൽ ജോലി ചെയ്യാൻ പറ്റാറില്ല. അവർക്ക് പലപ്പോഴും കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെ കിടക്കണമെന്നും പത്മപ്രിയ പറഞ്ഞു.

News Malayalam 24x7
newsmalayalam.com