കോഴിക്കോട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയുടെ തിരോധനക്കേസ് അന്വേഷണത്തിന് മുന്നോടിയായാണ് ക്രൈം ബ്രാഞ്ച് മാമിയുടെ മകളുടെ മൊഴി രേഖപ്പെടുത്തിയത്.
മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മകൾ അദീബയുടെ മൊഴി രേഖപ്പെടുത്തി. മാമിയുടെ മകളും ആക്ഷൻ കമ്മിറ്റിയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റേഞ്ച് ഐ.ജി പി. പ്രകാശനുമായി കൂടിക്കാഴ്ച നടത്തി. മാമിയുടെ തിരോധാനത്തിൽ കുടുംബം നാളെ ക്രൈം ബ്രാഞ്ചിന് പരാതി നൽകും.
കോഴിക്കോട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി തിരോധനക്കേസ് അന്വേഷണത്തിന് മുന്നോടിയായാണ് ക്രൈം ബ്രാഞ്ച് മാമിയുടെ മകളുടെ മൊഴി രേഖപ്പെടുത്തിയത്. മകൾ അദീബയുടെ ഭർത്താവിൻ്റെ വീട്ടിലായിരുന്നു മൊഴിയെടുപ്പ് നടന്നത്. ഒന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് അദീബ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി ക്രൈംബ്രാഞ്ച് റേഞ്ച് ഐജിപി. പ്രകാശനുമായി കൂടികാഴ്ച നടത്തിയത്.
Read More: മാമി തിരോധാന കേസ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും; ഐജി പി. പ്രകാശിന് മേൽനോട്ട ചുമതല
ഐജിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമെന്നും മുൻ അന്വേഷണ സംഘത്തിൻ്റെ വീഴ്ച ഉൾപ്പെടെ ഐജിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും അദീബയും മുഹമ്മദ് ആട്ടൂർ ആക്ഷൻ കമ്മിറ്റിയും വ്യക്തമാക്കി. മുൻ അന്വേഷണ സംഘത്തിൽ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കും. കേസിലെ മൊഴിയെടുപ്പ് വരും ദിവസങ്ങളിലും തുടരും.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മാമിയെ കാണാതായിട്ട് ഒരു വർഷം കഴിഞ്ഞു. 2023 ഓഗസ്റ്റ് 21നാണ് മാമി എന്ന ആട്ടൂരിനെ കാണാതാവുന്നത്. സംഭവത്തിൽ കുടുംബം പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തിൻ്റെ പല ഘട്ടത്തിലും അത് താൽക്കാലിതമായി നിർത്തിവെച്ചിരുന്നു. എഡിജിപി അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്നും മാമിയുടെ കുടുംബം ആരോപിച്ചു.