പുതുവ‍ർഷപ്പുലരിയിൽ അരുംകൊല; ലക്നൗവിൽ അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് യുവാവ്

ആഗ്ര സ്വദേശിയായ അർഷാദ് (24) അമ്മ അസ്മയയെയും, സഹോദരിമാരായ ആലിയ (9), അൽഷിയ(19), അക്സ(16), റഹ്മീൻ(18) എന്നിവരെയാണ് കൊല ചെയ്തത്
പുതുവ‍ർഷപ്പുലരിയിൽ അരുംകൊല; ലക്നൗവിൽ അമ്മയെയും നാല് സഹോദരിമാരെയും കൊന്ന് യുവാവ്
Published on: 
Updated on: 

ലക്നൗവിൽ പുതുവ‍ർഷപ്പുലരിയിൽ അരുംകൊല. ലക്നൗവിലെ ഹോട്ടലിൽ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ആഗ്ര സ്വദേശിയായ അർഷാദ് (24) അമ്മ അസ്മയയെയും, സഹോദരിമാരായ ആലിയ (9), അൽഷിയ(19), അക്സ(16), റഹ്മീൻ(18) എന്നിവരെയാണ് കൊല ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് അർഷാദ് ക്രൂര കൃത്യം ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.

ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രവീണ ത്യാഗി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ കൃത്യസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഡിസിപി ത്യാഗി പറഞ്ഞു.

News Malayalam 24x7
newsmalayalam.com