സ്വർണക്കടത്തിനെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല; മാധ്യമങ്ങളും അൻവറും തമ്മിലാണ് നെക്സസ് , എം.ബി. രാജേഷ്

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനനേത്തേക്കാൾ പ്രാധാന്യം ഇപ്പോൾ അൻവറിന്റെ പത്ര സമ്മേളങ്ങൾക്ക് ലഭിക്കുന്നു.ഇടതു പക്ഷത്തിനു എതിരാകുന്ന എല്ലാവരും മാധ്യമങ്ങൾക്ക് സ്വീകാര്യരാണെന്നും മന്ത്രി പറഞ്ഞു.
സ്വർണക്കടത്തിനെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല; മാധ്യമങ്ങളും അൻവറും തമ്മിലാണ്  നെക്സസ് , എം.ബി. രാജേഷ്
Published on

സ്വർണ്ണക്കടത്ത് കേസിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ആൾ കെ ടി ജലീലെന്ന് മന്ത്രി എം ബി രാജേഷ്. ഖുർആൻ്റെ മറവിൽ സ്വർണം കടത്തി എന്ന് ആരോപിച്ചായിരുന്നു ജലീലിനെ വേട്ടയാടിയത്. ഇപ്പോൾ സ്വർണ്ണക്കടത്തിനെ പറ്റി മിണ്ടാട്ടമില്ലെന്നും സുപ്രീംകോടതി സ്വർണക്കടത്ത് കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടപ്പോൾ എതിർത്തത് കേരളമെന്നും എം ബി രാജേഷ് പറഞ്ഞു.


അതേ സമയം പി.വി.അൻവർ വിഷയത്തിൽ മാധ്യമങ്ങളെ വിമർശിച്ചാണ് മന്ത്രി പ്രതികരിച്ചത്. മാധ്യമങ്ങൾ കൊണ്ടു വന്ന എത്രയെത്ര വിവാദങ്ങളാണ് അനാഥ ജഡങ്ങളായി തെരുവിൽ കിടന്നു അളിയുന്നതെന്ന് എംബി രാജേഷ് ചോദിച്ചു. മാധ്യമങ്ങൾക്ക് വ്യക്തിവിരോധം അല്ല പകരം രാഷ്ട്രീയ വൈരാഗ്യം ആണ് ഉള്ളത്.പി വി അൻവർ അതിനു ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തോടൊപ്പം നിന്നപ്പോൾ കണ്ണിൽ ചോരയില്ലാതെ വേട്ടയാടി എന്നാൽ ഇടതുപക്ഷത്തു നിന്നും മാറിയ അൻവറിനെ മാധ്യമങ്ങൾ ഇപ്പോൾ പല്ലക്കിൽ ചുമക്കുന്നു. മാധ്യമങ്ങളും അൻവറും തമ്മിലാണ് ഇപ്പോൾ നെക്സസ്. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനനേത്തേക്കാൾ പ്രാധാന്യം ഇപ്പോൾ അൻവറിന്റെ പത്ര സമ്മേളങ്ങൾക്ക് ലഭിക്കുന്നു.ഇടതു പക്ഷത്തിനു എതിരാകുന്ന എല്ലാവരും മാധ്യമങ്ങൾക്ക് സ്വീകാര്യരാണെന്നും മന്ത്രി പറഞ്ഞു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com