മുറ്റത്തിരുന്ന ഏഴുമാസം പ്രായമായ മകനെ നായക്കളിൽ നിന്ന് രക്ഷിച്ച് എടുത്ത് ഓടുന്നതിനിടയിലാണ് അമൃത വീണത്.
കൊട്ടാരക്കരയിൽ തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാൻ ഓടിയ അമ്മയ്ക്കും കുഞ്ഞിനും വീണ് പരിക്കേറ്റു. കോട്ടാത്തല സ്വദേശി അമൃതയ്ക്കും, മകൻ പൃഥിക്കുമാണ് പരിക്കേറ്റത്. അമൃതയുടെ കൈമുട്ടിന് മുറിവേറ്റു. ഏഴുമാസം പ്രായമുള്ള മകന് ഇടതുകാലിന് പൊട്ടലുണ്ടായി. ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം അമൃതയുടെ വീട്ടു മുറ്റത്തേക്ക് തെരുനായ്ക്കൾ കൂട്ടമായി എത്തുകയായിരുന്നു. മുറ്റത്തിരുന്ന ഏഴുമാസം പ്രായമായ മകനെ നായക്കളിൽ നിന്ന് രക്ഷിച്ച് എടുത്ത് ഓടുന്നതിനിടയിലാണ് അമൃത വീണത്.
നേരത്തെ അമൃതയുടെ മൂത്ത കുട്ടി അഞ്ചുവയസുള്ള ഋതുവിനനേരെയും തെരുവുനായക്കളുടെ ആക്രമണമുണ്ടായിരുന്നു. പ്രദേശത്ത് തെരുവുനായക്കളുടെ ശല്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് നാട്ടുകാർ പറയുന്നു.
ഏഴു മാസം പ്രായമുള്ള കുഞ്ഞിൻ്റെ കാലൊടിഞ്ഞു. കോട്ടാത്തല സ്വദേശി അമൃതയ്ക്കും, മകൻ പൃഥിക്കുമാണ് പരിക്കേറ്റത്. ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ