fbwpx
2021ൽ കൊട്ടാരക്കര സ്വദേശി മരിച്ചതും ചികിത്സാ പിഴവ് മൂലം; തിരുവനന്തപുരം കോസ്മെറ്റിക് ആശുപത്രിക്കെതിരെ കൂടുതൽ പരാതി
logo

ന്യൂസ് ഡെസ്ക്

Last Updated : 15 May, 2025 10:32 AM

ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. വിവരം ഡോക്ടർ ബിപിലേഷിനെ അറിയിച്ചെങ്കിലും കഞ്ഞി വെള്ളം കുടിച്ചാൽ മതിയെന്നായിരുന്നു മറുപടി

KERALA


തിരുവനന്തപുരം കോസ്മെറ്റിക് ആശുപത്രിക്കെതിരെ മുൻപും പരാതി ഉണ്ടായിരുന്നുവെന്നതിന് തെളിവ്. 2021ൽ കൊഴുപ്പ് കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ കൊട്ടാരക്കര സ്വദേശി അമൃതരാജ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ആശുപത്രിയുടെ വീഴ്ച മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുംബം പറയുന്നു. അടുത്തിടെ ആശുപത്രിയിൽ വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകൾ അണുബാധയെ തുടർന്ന് മുറിച്ചു മാറ്റിയത് വാർത്തയായിരുന്നു. 

 

കൊട്ടാരക്കര സ്വദേശി അമൃത് രാജ് വയറ്റിലെ കൊഴുപ്പ് നീക്കാനാണ് തീരുവനന്തപുരത്തെ കോസ്മെറ്റിക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. വിവരം ഡോക്ടർ ബിപിലേഷിനെ അറിയിച്ചെങ്കിലും കഞ്ഞി വെള്ളം കുടിച്ചാൽ മതിയെന്നായിരുന്നു മറുപടി. 2021 ജൂൺ 11 നാണ് ശസ്ത്രക്രിയ നടന്നത്. തീരെ അവശനായതോടെ അമൃത രാജ് ജൂൺ 18ന് തിരുവനന്തപുരം പേട്ടയിലെ ക്ലിനിക്കിലെത്തി.


ALSO READ: വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു പിന്നാലെ അണുബാധ; യുവതിയുടെ ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റി


വിവരം അന്വേഷിച്ച് ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോൾ ഹൃദയാഘാതം ഉണ്ടായെന്നും, ജീവൻ രക്ഷിക്കാൻ പരാമാവധി ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു പ്രതികരണം. എന്നാൽ മറ്റൊരു ആശുപത്രിയിലേക്ക് അമൃതരാജിനെ മാറ്റണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടതോടെ യുവാവ് മരിച്ചെന്ന് അറിയിക്കുകയായിരുന്നു.


ചികിത്സാ പിഴവാണെന്ന ബന്ധുക്കളുടെ പരാതിയിൽ പേട്ട പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. യുവാവിൻ്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും മരണത്തിലേക്ക് നയിച്ചത് ശസ്ത്രക്രിയയെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട്. ഗുരുതരമായ കണ്ടെത്തൽ ആശുപത്രിക്കെതിരെ ഉണ്ടായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. നീതുവിൻ്റെ ദുരവസ്ഥ അറിഞ്ഞതോടെയാണ് അമൃതരാജിൻ്റെ കുടുംബവും നിയമ പോരാട്ടത്തിനൊരുങ്ങുന്നത്.


Also Read
user
Share This

Popular

KERALA
KERALA
"CPIM ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല"; വെളിപ്പെടുത്തലുമായി ജി. സുധാകരന്‍