ലത്തീഫിനെ കൊന്നത് കുത്തുവാക്കുകളിൽ മനംനൊന്ത്, സംഭവശേഷം ഫോൺ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു; അഫാൻ

ലത്തീഫിനെ കൊന്നത് കുത്തുവാക്കുകളിൽ മനംനൊന്ത്, സംഭവശേഷം ഫോൺ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു; അഫാൻ

കൊലപ്പെടുത്തുന്ന സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നിരുന്നു
Published on


തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാൻ്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലത്തീഫിനെ കൊന്നത് കുത്തുവാക്കുകളിൽ മനംനൊന്താണെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തുന്ന സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നിരുന്നു. സംഭവശേഷം പുറത്തേക്ക് ഇറങ്ങി ലത്തീഫിന്റെ ഫോൺ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും പ്രതി പൊലീസിനോട് പറഞ്ഞു.


കടം തിരികെ ചോദിച്ചു വീട്ടിലെത്തുന്ന വരെ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായും പ്രതി പറഞ്ഞിരുന്നു. കൊലപാതകത്തിന് തടസ്സമായി ആരെലും വരുമോ എന്ന് ഭയന്നിരുന്നു. ആക്രമിക്കാൻ മുളകുപൊടി ഉൾപ്പെടെ കയ്യിൽ സൂക്ഷിച്ചിരുന്നു. കടം ചോദിച്ച് വീട്ടിൽ എത്താതിരിക്കാനാണ് ചിലർക്ക് കാശ് നൽകിയതെന്നും പ്രതി അഫാൻ നേരത്തെ പറഞ്ഞിരുന്നു.

നാലഞ്ച് വര്‍ഷമായി ഉമ്മയുടെ സാമ്പത്തിക ഇടപാട് പ്രശ്‌നമായിരുന്നു. കൂട്ടുക്കൊല നടന്ന ദിവസം ഷെമിയുമായി വലിയ തര്‍ക്കമുണ്ടായിരുന്നു. ഉമ്മ ഷെമിയോട് കടുത്ത പകയുണ്ടായിരുന്നതായായും, വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ കാരണം ഉമ്മയാണെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരിന്നു‌. അതേസമയം, അഫാൻ്റെ മാതാവ് ഷെമിയെ മുറിയിലേക്ക് മാറ്റി. അഞ്ചുപേരുടെ മരണം ഷെമിയെ അറിയിച്ചതായും അധികൃതർ അറിയിച്ചു.


News Malayalam 24x7
newsmalayalam.com