കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തൻ്റെ പദ്ധതിയെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു
എറണാകുളം തൃപ്പൂണിത്തുറയിൽ മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് ഉടൻ. മൂന്നു വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്തിയ കേസിലാണ് കൊലക്കുറ്റം ചുമത്തിയായിരിക്കും അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുക.
സന്ധ്യയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവതിയെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്യുക. കല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസമാണ് തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെ കല്യാണിയെ കാണാതായെന്ന് അമ്മ ആദ്യം പൊലീസിൽ പരാതി നൽകിയത്. പിന്നീടാണ് മകളെ താൻ കൊലപ്പെടുത്തിയതാണെന്നും,അതിന് വേണ്ടിയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞത് എന്നും മൊഴി നൽകിയത്.
അമ്മ സന്ധ്യയുടെ മൊഴിക്ക് പിന്നാലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തൻ്റെ പദ്ധതിയെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മുന്‍പും ഈ യുവതി കല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വീട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ അംഗനവാടിയിൽ എത്തിയാണ് സന്ധ്യ കുഞ്ഞിനെ കൊണ്ടുപോയത്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെയാണ് സന്ധ്യ കുഞ്ഞുമായി ഇറങ്ങിയത്.
അതേസമയം, കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ അമ്മ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിച്ചതായി അവരുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.