സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ല; സമത്വമല്ല, വേണ്ടത് സാമൂഹ്യ നീതി: പിഎംഎ സലാം

ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ, ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി
സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ല; സമത്വമല്ല, വേണ്ടത് സാമൂഹ്യ നീതി: പിഎംഎ സലാം
Published on

സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും സലാം ആവശ്യപ്പെട്ടു. സ്ത്രീയും പുരുഷനും തുല്യരെന്നത് അപ്രായോഗികമാണ്. സ്ത്രീയും പുരുഷനും തുല്യമാണെന്ന്, ലോകം അംഗീകരിച്ചിട്ടുണ്ടോയെന്നും പിഎംഎ സലാം ചോദ്യം ഉന്നയിച്ചു.



ഒളിംപിക്സിൽ പോലും സ്ത്രീകൾക്ക് വേറെ മത്സരമാണ്. ബസിൽ പ്രത്യേക സീറ്റല്ലേ, സ്കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗ് മതപരമായ അഭിപ്രായം പറയാറില്ല, രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. സമത്വമല്ല, തുല്യ നീതിയാണ് തങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമത്വം എന്നത് നടപ്പിലാക്കുന്നതിനെ പറ്റി പറഞ്ഞപ്പോൾ, വീട്ടിലോ, സ്കൂളിലോ, ബസിലോ പോലും പരിഗണിക്കാത്ത കാര്യമാണെന്നും, സ്വന്തം വീട്ടിൽ ആദ്യം ഇത്തരം സമത്വം ഉണ്ടാക്കൂ, എന്നിട്ടാവാം ബാക്കിയെന്നും പിഎംഎ സലാം വ്യക്തമാക്കി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com