
എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയുള്ള അന്വേഷണത്തിൽ യാതൊരു വിധ അട്ടിമറിയും നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഡിജിപിയാണ് കേസ് അന്വേഷിക്കുന്നത്, ആവശ്യമായ നിലപാട് ഗവൺമെൻ്റ് സ്വീകരിക്കുമെന്നും അൻവറിന് പിന്നിൽ അൻവർ മാത്രമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസാണ്. ബിജെപിയ്ക്ക് സംസ്ഥാനത്ത് നിന്ന് ഒരു എംഎല്‍എയെയും എംപിയെയും കൊടുത്തതില്‍ കോണ്‍ഗ്രസിന് പങ്കുണ്ട്. തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയി. ഇത് സംബന്ധിച്ച കോണ്‍ഗ്രസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് പോലെയാകും. കോണ്‍ഗ്രസ് നേതാക്കളും അവരുടെ മക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യമാണ് ഇന്നിള്ളുത്. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ഗൗരവതരമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചാ വിഷയം പരിശോധിക്കേണ്ടത് സർക്കാരാണെന്നും ഒരാളെയും സർക്കാരോ പാർട്ടിയോ സംരക്ഷിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.