വിഴിഞ്ഞം പദ്ധതി ആലോചിക്കുന്നത് നായനാരിന്റെ കാലത്ത്; പിന്നെങ്ങനെ യുഡിഎഫിന്റേതാകും?: എം.വി. ഗോവിന്ദന്‍

ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ല എന്ന് പറയുന്ന ഇതുപോലെ ഒരു പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നും സംസ്ഥാന സെക്രട്ടറി ചോദിച്ചു.
വിഴിഞ്ഞം പദ്ധതി ആലോചിക്കുന്നത് നായനാരിന്റെ കാലത്ത്; പിന്നെങ്ങനെ യുഡിഎഫിന്റേതാകും?: എം.വി. ഗോവിന്ദന്‍
Published on
Updated on

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം. കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞം അവരുടെ പദ്ധതിയാണെന്ന് എങ്ങനെ പ്രതിപക്ഷം പറയും? നായനാര്‍ സര്‍ക്കാരിന്‍രെ കാലത്താണ് ഈ പദ്ധതി ആലോചിക്കുന്നത്. പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. പദ്ധതിയില്‍ ഒരു ദിവസത്തെ വൈകല്‍ പോലും ഉണ്ടാകാന്‍ ശ്രമിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. ലോകത്തെ ഒരു പ്രതിപക്ഷവും ചെയ്യാത്ത കാര്യമാണ് ഇവിടുത്തെ പ്രതിപക്ഷം ചെയ്തത്.

ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ല എന്ന് പറയുന്ന ഇതുപോലെ ഒരു പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നും സംസ്ഥാന സെക്രട്ടറി ചോദിച്ചു. എവിടെപ്പോയി ഇരുന്ന് പങ്കെടുക്കാന്‍ സാധിച്ചാലും ഞാന്‍ ആ പരിപാടിയില്‍ അങ്ങനെ പങ്കെടുക്കും. എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഡി സതീശനെ ക്ഷണിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട വിവാദത്തിലും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി എന്നെ ക്ഷണിക്കണം എന്ന് പറയാന്‍ സാധിക്കുമോ? എവിടെ പോയിരുന്ന് പരിപാടി കാണാന്‍ സാധിച്ചാലും അവിടെ പോയിരുന്ന് കാണുമന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം വിഴിഞ്ഞം ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് വിവാദങ്ങള്‍ക്ക് ശേഷമാണെന്നും അവിടെ പോയി പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് ഒന്നും സംസാരിക്കാന്‍ കഴിയാതെ എന്തിനാണ് പോകുന്നതെന്നുമാണ് വി.ഡി. സതീശന്‍ ചോദിച്ചത്.

അതേസമയം നാളെയാണ് വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖ മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com