
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ പ്രവർത്തനമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് റെയ്ഡ് നടക്കുന്നത്. മഹാരാഷ്ട്ര, ജമ്മു കശ്മീർ, യുപി, അസം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കിൽ എൻഐഎ റെയ്ഡ് നടത്തിയെന്നും, തീവ്രവാദ ഗൂഢാലോചന കേസിൽ കൂടുതൽ വിശദമായ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.