"കള്ളന്‍മാര്‍ എങ്ങനെ ക്രിയേറ്റീവ് ആകും?"; മോഷണം പണ്ടേ ബോളിവുഡില്‍ പതിവാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

നിരന്തരമായി ഒരേ ഫോര്‍മുല പിന്തുടരുകയാണ് ബോളിവുഡ് ചെയ്യുന്നതെന്നും തെന്നിന്ത്യയില്‍ നിന്നും കഥ മോഷ്ടിക്കുന്ന പ്രവണത ബോളിവുഡിനുണ്ടെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു
"കള്ളന്‍മാര്‍ എങ്ങനെ ക്രിയേറ്റീവ് ആകും?"; മോഷണം പണ്ടേ ബോളിവുഡില്‍ പതിവാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി
Published on
Updated on



മറ്റ് സിനിമാ മേഖലകളില്‍ നിന്ന് കഥ മോഷ്ടിക്കുന്നതിന് ബോളിവുഡിനെ വിമര്‍ശിച്ച് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. തന്റെ ഏറ്റവും പുതിയ ചിത്രമായ കോസ്റ്റാവിന്റെ പ്രമോഷനിടെ പൂജ തല്‍വാറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. നിരന്തരമായി ഒരേ ഫോര്‍മുല പിന്തുടരുകയാണ് ബോളിവുഡ് ചെയ്യുന്നതെന്നും തെന്നിന്ത്യയില്‍ നിന്നും കഥ മോഷ്ടിക്കുന്ന പ്രവണത ബോളിവുഡിനുണ്ടെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

"അഞ്ച് വര്‍ഷമായി നമ്മുടെ സിനിമാ മേഖലയില്‍ ഒരേ കാര്യം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആളുകള്‍ക്ക് ഒരു പിരിധി കഴിഞ്ഞാല്‍ മടുക്കും. പിന്നെ അവര്‍ എന്തെങ്കിലും ആകട്ടെ എന്ന് കരുതും. ശരിക്കും പറഞ്ഞാല്‍ അരക്ഷിതാവസ്ഥ വല്ലാതെ കൂടിയിട്ടുണ്ട്. ഒരു ഫോര്‍മുല പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെ അത് തന്നെ തുടരും. ഏറ്റവും പരിതാപകരമെന്താണെന്നാല്‍ അതിന്റെ മൂന്നും നാലും ഭാഗവും ഉണ്ടാക്കും എന്നതാണ്. സാമ്പത്തിക ദാരിദ്ര്യം പോലെ ഇത് ക്രിയേറ്റീവ് ദാരിദ്ര്യമാണ്. തുടക്കം മുതലെ നമ്മുടെ സിനിമാ മേഖല മോഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഗാനങ്ങളും കഥകളും മോഷ്ടിച്ചിട്ടുണ്ട്", നവാസുദ്ദീന്‍ പറഞ്ഞു.

"നിങ്ങള്‍ പറയൂ, കള്ളന്‍മാര്‍ എങ്ങനെ ക്രിയേറ്റീവ് ആകും. നമ്മള്‍ തെന്നിന്ത്യയില്‍ നിന്നും മറ്റ് സിനിമാ മേഖലകളില്‍ നിന്നും മോഷ്ടിച്ചിട്ടുണ്ട്. ചില കള്‍ട് സിനിമകളുടെ ഹിറ്റ് സീന്‍ വരെ മോഷ്ടിച്ചിട്ടുണ്ട്. എന്നിട്ട് അത് സാധാരണമാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യും", എന്നും താരം കൂട്ടിച്ചേര്‍ത്തു.

"പണ്ടൊക്കെ അവര്‍ വീഡിയോ കാണിച്ച് തന്ന് ഈ സിനിമയാണ് ചെയ്യേണ്ടതെന്ന് പറയും. അവര്‍ സിനിമ കണ്ട് അത് ഇവിടെ വീണ്ടും നിര്‍മിക്കും. ഇതുപോലൊരു സിനിമാ മേഖലയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാനാവുക? ഏത് തരത്തിലുള്ള അഭിനേതാക്കളായിരിക്കും ഇവിടെ ഉണ്ടാവുക? എല്ലാവരും ഒരു പോലെ ആയിരിക്കും. എന്നിട്ട് അഭിനേതാക്കളും സംവിധായകരും അനുരാഗ് കശ്യപിനെ പോലെ സിനിമ വേണ്ടെന്ന് വെക്കും", നവാസുദ്ദീന്‍ സിദ്ദിഖി അഭിപ്രായപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com