
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍. ബാഗില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലെ മേല്‍പ്പാലത്തിലായിരുന്നു ബാഗ്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.